തച്ചനാട്ടുകര: നാട്ടുകല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് സൗകര്യം ഒരുക്കി. ഗ്രാമ പഞ്ചായത്തിന്റെ 2022 -23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ലാബ് നിര്‍ മിച്ചത്.ഇതോടെ മണ്ണാര്‍ക്കാട് താലൂക്കില്‍ ലാബ് സൗകര്യമുള്ള ആദ്യ പ്രാഥമിക കേന്ദ്ര മായി തച്ചനാട്ടുകര ഈ ആതുരാലയം മാറി.കഴിഞ്ഞ വര്‍ഷം സായാഹ്ന ഒപി ആശുപ ത്രിയില്‍ ആരംഭിച്ചിരുന്നു.തച്ചനാട്ടുകരയിലേയും പരിസര പ്രദേശങ്ങളിലേയും സാധാ രണക്കാര്‍ക്ക് ആശുപത്രിയിലെ ലാബ് സൗകര്യം ആശ്വാസമാകും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലീം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ബീന മുരളി അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ സി പി സുബൈര്‍,പി മന്‍സൂറലി, ആറ്റബീവി ജനപ്രതിനിധികളായ എ കെ വിനോദ്, ബിന്ദു കൊങ്ങത്ത്,ഇ എം നവാസ്,എം സി രമണി എന്നിവര്‍ പ്രസംഗിച്ചു.ഇല്യാസ് കുന്നുംപുറത്ത്,പി രാധാകൃഷ്ണന്‍,മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി അലവിമാസ്റ്റര്‍,കെ ഹംസ മാസ്റ്റര്‍,പി ടി സൈത് മുഹമ്മ ദ്, ഇ കൃഷ്ണദാസ്,ഇ ഗോപാലകൃഷ്ണന്‍,മെഡിക്കല്‍ ഓഫീസര്‍ പി എന്‍ സിമ്മി,ഡോക്ടര്‍ മാരായ ഹിബ,പ്രവീണ്‍ കുമാര്‍,എച്ച് ഐ ശ്രീനിവാസന്‍,പി പ്രിയന്‍,ഹസീന തുടങ്ങി യവര്‍ പങ്കെടുത്തു.