അലനല്ലൂര്‍: മുസ്‌ലിം ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ നന്‍മയുടെ സന്ദേശവാഹകരാ കണമെന്നും നാടിന്റെയും സമുദായത്തിന്റേയും സമൂഹത്തിന്റേയും പുരോഗതിയും വികസനവും മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ പറഞ്ഞു.കേരള മുസ്‌ലിം ജമാഅത്ത് അലനല്ലൂര്‍ സോണ്‍ വാര്‍ഷിക കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോട്ടോപ്പാടം സുന്നി മദ്രസയില്‍ നടന്ന യോഗത്തില്‍ സോണ്‍ പ്രസിഡന്റ് എന്‍ മുഹ മ്മദ് സഖാഫി അധ്യക്ഷനായി.എം വി സിദ്ദീഖ് സഖാഫി വിഷയാവതരണം നടത്തി. പുന:സംഘടനാ നടപടിക്രമങ്ങള്‍ക്ക് ജില്ലാ സെക്രട്ടറി ഷൗക്കത്ത് ഹാജി നേതൃത്വം നല്‍കി.എസ് എസ് എഫ് ജില്ല സെക്രട്ടറി ജാഫര്‍ മാസ്റ്റര്‍, എസ് വൈ എസ് ജില്ല സെ ക്രട്ടറി അബുബക്കര്‍ അവണക്കുന്ന്, നാസര്‍ മാസ്റ്റര്‍,ഷഫീക് അല്‍ ഹസനി കൊമ്പം, ഷഫീക് അഹ്‌സനി കൊമ്പം,കെ ഉസ്മാന്‍ സഖാഫി,കെ ഉണ്ണീന്‍കുട്ടി സഖാഫി, സൈ നുദ്ധീന്‍ ഹാജി,എം എ നാസര്‍ സഖാഫി,എന്‍ പി ഉണ്ണീന്‍കുട്ടി ഹാജി,ഷംസുദീ ,ഹംസ കാവുണ്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

പുതിയ അലനല്ലൂര്‍ സോണ്‍ ഭാരവാഹികള്‍.മുഹമ്മദ് അലി സഖാഫി (പ്രസിഡന്റ് )കെ ഉസ്മാന്‍ സഖാഫി, സൈനുദ്ധീന്‍ ഹാജി, പി പി അബ്ദുള്ള, ബി എസ് കെ തങ്ങള്‍.(വൈസ് പ്രസിഡന്റ്മാര്‍ )ഹംസ കവുണ്ട (ജനറല്‍ സെക്രട്ടറി )സൈദലവി തൊട്ടര, ഷൗക്കത്തലി സഖാഫി, അബ്ദുള്‍ ഹമീദ് കുണ്ടിലെക്കാട്, അഷറഫ് ലത്തീഫി, ബാപ്പുട്ടി ഹാജി (സെക്ര ട്ടറിമാര്‍ )എന്‍ മുഹമ്മദ് സഖാഫി (ഫിനാസ് സെക്രട്ടറി ).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!