മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊ ലീസിന്റെ പിടിയിലായി.എളുമ്പുലാശ്ശേരി കരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ വര്‍ഗീസ് (27) ആണ് അറസ്റ്റിലായത്.5.01 ഗ്രാം മെത്താംഫെറ്റമിന്‍ കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് കരിയോട് റോയല്‍പ്ലാസ ഓഡിറ്റോറിയത്തിന് സമീപം പൊലീസി ന്റെ വാഹന പരിശോധനക്കിടെയാണ് കാറില്‍ വരികയായിരുന്ന ഇയാള്‍ പിടിയിലായ ത്.പൊലീസിനെ കണ്ട് ഭയന്ന് കാര്‍ തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊ ലീസ് കാര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു.പാന്റിന്റെ പോക്കറ്റിലും വാഹന ത്തിന്റെ ഡാഷ് ബോര്‍ഡിലുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
മണ്ണാര്‍ക്കാട് എസ് ഐ വി വിവേകിന്റെ നേതൃത്വത്തില്‍ പൊലീസുകാരായ ശ്യാം കുമാര്‍,സാജിദ്,കമറുദ്ദീന്‍,മുബാറക്,ദാമോദരന്‍,റാഫി,ബിജു എന്നിവരടങ്ങുന്ന സംഘ മാണ് പ്രതിയെ പിടികൂടിയത്.നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
