മണ്ണാര്‍ക്കാട് : പൗരത്വ ഭേദഗതി നിയമം പിന്‍ വലിക്കുക, ഭരണ ഘടനയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം. എസ്.എഫ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി രാപ്പകല്‍ സമരം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കള ത്തില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് സൈഫുദ്ദീന്‍ പള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, മുഹമ്മദാലി അന്‍സാരി മാസ്റ്റര്‍, അസീസ് പച്ചീരി, വൈശ്യന്‍ മുഹമ്മദ്, ഹുസൈന്‍ മാസ്റ്റര്‍ കോളശ്ശേരി, നൗഷാദ് വെള്ള പ്പാടം, ഷറഫുദ്ധീന്‍ ചേനകത്ത്, ശരീഫ് പച്ചീരി, അര്‍സല്‍ എരേര ത്ത്, മുഹമ്മദാലി മണ്ണറോട്ടില്‍, സജീര്‍ ഞെട്ടരക്കടവ്, റഹീം ഇരു മ്പന്‍, മുനീര്‍ താളിയില്‍, ഉബൈദ്, ഇല്യാസ്, മുബാറക്, ജിഷാര്‍, ബിലാല്‍ മുഹമ്മദ്, അബുട്ടി വെള്ളപ്പാടം, നൗഫല്‍ കളത്തില്‍, സൈനുദ്ധീന്‍ കൈതചിറ, തോമസ് മാസ്റ്റര്‍, ഷമീര്‍ മാസ്റ്റര്‍, നിസാം കളത്തില്‍, ജംഷീര്‍, സമീര്‍, മുജീബ് മല്ലിയില്‍, ഷൗക്കത്ത് അമീന്‍ റാഷിദ്, ഫൈസല്‍ ആനമൂളി, ഹമീദ്, ഉനൈസ്, പ്രൊഫ. സൈനുല്‍ ആബിദ്, പ്രൊഫ. പി.എം സ്വലാഹുദ്ധീന്‍, ബഷീര്‍ കെ.കെ, കബീര്‍ മണ്ണറോട്ടില്‍, അബ്ദു മാസ്റ്റര്‍ എന്നിവര്‍ ചടങ്ങിന് അഭിവാദ്യം ചെയ്തു സംസാരിച്ചു. സമാപന പൊതു യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ്. പ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.എസ്. എഫ് പഞ്ചായത്ത് ഭാരവാഹികളായ റഹീസ്, അഹ്മദ് ജാബിര്‍ എം, ഷിറാസ്, അര്‍ഷദ്, ഷെമിത്, മുഹ്‌സിന്‍, സിനാന്‍, താഹിര്‍ എന്നി വര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!