കോട്ടോപ്പാടം:അമ്പലപ്പാറ വിസ്ഡം സ്റ്റുഡന്‍സ് ഓര്‍ഗനൈ സേഷ ന്റെയും വിസ്ഡം ബാലവേദിയുടെയും കീഴില്‍ കുട്ടികള്‍ ക്കായി കൗതുകക്കൂട്ടം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാ ടനം നിര്‍വ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അമ്പലപ്പാറ പ്രസിഡന്റ് ഖാലിദ് മലയില്‍ അധ്യക്ഷനായി. മുജീബ് സലഫി, റിയാ സ് മുറിയക്കണ്ണി എന്നിവര്‍ ക്ലാസെടുത്തു. ടി.കെ മുഹമ്മദ് സക്കീര്‍, കുഞ്ഞയമ്മു വട്ടത്തൊടി, ഷാജഹാന്‍.ഒ.പി, അഫ്‌സല്‍ ബാബു.വി.ടി, സിജാദ് പാറോക്കോട്ട്, പി.മന്‍സൂര്‍, എ. പി. മുഹമ്മദ്, സി.കെ. അബ്ബാ സ് എന്നിവര്‍ സംബന്ധിച്ചു. സംഗമത്തില്‍ നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!