അലനല്ലൂര്‍: സമന്വയ എടത്തനാട്ടുകരയുടെ പ്രഥമ കഥാ പുരസ്‌കാ രങ്ങള്‍ വിതരണം ചെയ്തു.പുരസ്‌കാര വിതരണം എടത്തനാട്ടുകര യില്‍ വച്ചു നടന്ന സാംസ്‌കാരിക സന്ധ്യയില്‍ വെച്ച് സാഹിത്യ കാരന്‍ കെ.പി.എസ്.പയ്യനെടം നിര്‍വ്വഹിച്ചു.ഇതോടനുബന്ധിച്ച് ‘മതേതര രാജ്യത്തെ പൗരന്‍’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടന്നു. പൊതു വിഭാഗത്തില്‍ ശിവപ്രസാദ് പാലോട് വിദ്യാര്‍ത്ഥി തല മത്സരത്തില്‍ വാണിയംകുളം ടി.ആര്‍.കെ. എച്ച്.എസ്.എസി ലെ ഗോകുല്‍ വിനായക് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.മുപ്പതോളം കഥകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കാനെത്തിയത്.പ്രശസ്ത കഥാകൃ ത്തുക്കളായ മൈന ഉമൈബാന്‍, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജേക്ക ബ് തോമസ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടു ത്തത്.സമന്വയ സെക്രട്ടറി കെ രവികുമാര്‍ , പി. നീലകണ്ഠന്‍, എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് മണ്ണാര്‍ക്കാട് ഇന്ത്യന്‍ പ്യൂപ്പിള്‍സ് തീയ്യേറ്റര്‍ അസോസിയേഷന്‍ അവതരിപ്പിച്ച ‘നമ്മള്‍ ഇന്ത്യക്കാര്‍ ‘ എന്ന നാടകവും അരങ്ങേറി.