ചെര്‍പ്പുളശ്ശേരി:കെ.എസ്.ടി.യു ചെര്‍പ്പുളശ്ശേരി ഉപജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ യു.പി വിഭാഗം സ്‌കൂളുകളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ടര്‍ഫ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മേള കുട്ടികള്‍ക്ക് ആവേശത്തോടെ കളിച്ചു രസിക്കാന്‍ നവ്യാനുഭവ ങ്ങളൊരുക്കി ശ്രദ്ധേയമായി. ഫെബ്രുവരി 1,2 തീയ്യതികളില്‍ ചെര്‍പ്പുള ശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ടൂര്‍ണമെന്റ് നഗരസഭാ ഉപാധ്യക്ഷന്‍ കെ.കെ.എ.അസീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,സ്വഫ് വാന്‍ നാട്ടുകല്‍, എന്‍.കെ.ബഷീര്‍,അല്‍ത്താഫ് മംഗലശ്ശേരി, പി.ജമാലുദ്ദീന്‍, എം.എ.അസീസ്,ഷുക്കൂര്‍ ചളവറ,നാസര്‍ തേലത്ത്, ഒ.കുഞ്ഞു മുഹമ്മദ്, കെ.എം.ഹസ്സന്‍കുട്ടി,എന്‍.അലി,എ.അബൂബക്കര്‍, പി.എം.റഫീഖ്,എം. എം.ഷരീഫ് എന്നിവര്‍ സംസാരിച്ചു. വാശി യേറിയ ടൂര്‍ണമെന്റില്‍ എന്‍. എന്‍.എന്‍.എം.യു.പി സ്‌കൂള്‍ കാറല്‍മണ്ണ ജേതാക്കളായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!