കോട്ടോപ്പാടം:സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായി മണ്ണാര്‍ക്കാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന മുന്‍ നിയ മസഭാംഗം കല്ലടി മുഹമ്മദിനെ കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അനുസ്മരിച്ചു.അനുസ്മരണ സമ്മേളനവും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഭരണഘടനാ സംര ക്ഷണ ദിനാചരണവും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ബിന്ദു കളപ്പാറ അധ്യക്ഷയായി.പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനെടം അനുസ്മരണ പ്രഭാഷണവും കോഴിക്കോട് സര്‍വ്വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. എന്‍. സെബാസ്റ്റ്യന്‍ ഭരണഘടനാ സെമിനാറില്‍ വിഷയാവതരണ വും നടത്തി.കല്ലടി അബൂക്കര്‍,പി.മുഹമ്മദ് കുട്ടി ഫൈസി,എ.പി. ജലീല്‍ ഫൈസി, കെ.ഹസ്സന്‍ മാസ്റ്റര്‍, ടി.ടി.ഉസ്മാന്‍ ഫൈസി,
സ്‌കൂള്‍ മാനേജര്‍ റഷീദ് കല്ലടി,പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ടി.അബ്ദുല്ല,പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,പ്രധാനാധ്യാപിക എ.രമണി,ബാബുആലായന്‍,കെ.എം.മുസ്തഫ,സി.പി.വിജയന്‍,സ്‌കൂള്‍ ലീഡര്‍ ടി.ടി.നജ്‌ല സ്വാലിഹ എന്നിവര്‍ സംസാരിച്ചു.നൈതികം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ വിദ്യാലയ ഭരണഘടന ചടങ്ങില്‍ പ്രകാശനം ചെയ്തു.പി.ശ്രീധരന്‍ സ്വാഗതവും പി. ഇ.സുധ നന്ദിയും പറഞ്ഞു.