ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രവും, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസും, കോട്ടത്തറ ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ഇന്ത്യയില്‍ ആദ്യമായി കിടപ്പിലായ രോഗികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച ഇല്ലത്തവര്‍ തുടങ്ങി യവര്‍ക്ക് വീടുകളിലെത്തി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടഫിക്കറ്റ് നല്കി. ദാസന്നുരില് ഒമ്പത് വര്‍ഷമായി കിടപ്പിലായിരുന്ന രവികുമറിന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കി യാണ് പരിപാടി തുടങ്ങിയത്.

ഷോളയൂര്‍ പഞ്ചായത്ത് പരിധിയില്‍ അപേക്ഷിച്ച 25 പേരില്‍ 17 പേരുടെ പരിശോധന ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ഷോളയൂര്‍ പഞ്ചായത്തിലെ വെള്ളക്കുളം, വെച്ച പ്പതി, ഉറിയന്‍ചാള, കുലുക്കുര്, മരപ്പലം, കടമ്പറ, നല്ലസിങ്ക, വരഗംബാടി, ഗോഞ്ചിയുര്, ഷോളയൂര്‍, ഊത്തുകുഴി തുടങ്ങിയ ഊരികളില് ഉള്ള 17 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവര്‍ക്ക് ചൊവ്വാഴ്ച സര്‍ട്ടിഫി ക്കറ്റ് കൈമാറുമെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് പത്മനാഭന് പറഞ്ഞു.

ദാസനുരില് വെച്ച് നടന്ന ചടങ്ങില്‍ ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാഹുല്‍ അധ്യക്ഷനായി. കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് പത്മനാഭന്, രമേഷ്കുമര്, മുരുകന്, ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് എസ് കാളിസ്വാമി, സോഷ്യല്‍ വര്‍ക്കര്‍ പി എം ഐശ്വര്യ, അംഗണ്‍വാടി ടീച്ചര്‍ അനുസുധ നന്ദി എന്നിവര്‍ സംസാരിച്ചു.