കുമരംപുത്തൂര്‍: പള്ളിക്കുന്ന് ജി.എം.എല്‍.പി സ്കൂളില്‍ സംഘടിപ്പിച്ച ‘തക്കാരം’ ഭക്ഷ്യ മേള രക്ഷിതാക്കളുടെ പങ്കാളിത്തവും വിഭവ വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി. പു തിയ ഒരു ഭക്ഷ്യ സംസ്കാരം പ്രചരിപ്പിക്കുന്നതിനായി പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ ങ്ങള്, പയറുവര്‍ഗങ്ങള്‍ പലഹാരങ്ങള്‍ എന്നീ വിഭാവങ്ങളിലായി നടത്തിയ നാടന്‍ വിഭവ മേളയില്‍ നൂറുകണക്കിന് വിഭവങ്ങളാണ് കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് തയ്യാറാക്കിക്കൊണ്ടുവന്നത്.
ഭക്ഷ്യമേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് മുസ്തഫ വറോടന്‍ നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്റ് കബീര്‍ മണ്ണറോട്ടില്‍ അധ്യക്ഷനായി. പ്രാദേ ശികമായി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പോഷകസമ്പുഷ്ടമായ പാനീയങ്ങള്‍ നിര്‍മി ക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്കി. ഗ്രാമ പഞ്ചായത്തംഗം റസീന വറോ ടന്‍ നിര്‍വഹിച്ചു. ഫുഡ് എല്ലാം ഗുഡ് അല്ല എന്ന വിഷയത്തില്‍ നടത്തിയ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ് നേതൃത്വം നല് കി. ഗ്രാമ പഞ്ചായത്തംഗങ്ങളായ റസീന വറോടന്‍, രാജന് ആമ്പാടത്ത്, പ്രധാനധ്യാപകന് സിദ്ദീഖ് പാറോക്കോട്, ജിനു ജോര്‍ജ്, അസീസ്.കെ, മുനീറ.വി, ഫൈമ എന്നിവര്‍ പ്രസം ഗിച്ചു. ഷഹര്ബാന്.എം, ഹംസ.കെ. അബ്ദുള്‍ നാസര്‍, കെ.പ്യാരി ജാന്‍. എസ്.എന്‍ മേരി ഹെലന് സൈമണ്‍, രഞ്ജിനി കെ, സജ്ന.കെ.ടി നേതൃത്വം നല്കി.
