തച്ചനാട്ടുകര: സ്ഥലം മാറി പോയിട്ടും പതിവു തെറ്റിക്കാതെ പാലിയേറ്റീവ് രോഗികള്‍ക്ക് കിറ്റുമായി രവിചന്ദ്രന്‍ വീണ്ടുമെത്തി.നാട്ടുകല്‍ പി എച്ച്സിയിലെ ഹെല്‍ത്ത് ഇന്സ്പെ ക്ടറായിരുന്ന രവിചന്ദ്രനാണ് നന്മ നിറഞ്ഞ മനസ്സിനുടമ.കഴിഞ്ഞ കോവിഡ് കാലത്തും അല്ലാതെയുമായി കുറച്ച് വര്‍ഷങ്ങളായി തച്ചനാട്ടുകര പഞ്ചായത്തിലെ നിര്‍ധനരായ മുഴുവന്‍ പാലിയേറ്റീവ് രോഗികള്‍ക്കും രവിചന്ദ്രന്‍ കിറ്റുകള്‍ നല്‍കുന്നുണ്ട്. കിടപ്പുരോ ഗികളുടെ വീടുകളിലെത്തിയാണ് ഇദ്ദേഹം ഭക്ഷ്യവസ്തുക്കളും മറ്റും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തിരുന്നത്.എന്നാല്‍ നാട്ടുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഹെല്‍ത്ത് സൂപ്പര്‍ വൈസറായി സ്ഥാനക്കയറ്റം നേടി നിലവില്‍ തുറവൂര്‍ ജില്ലാ ആശുപ ത്രിയില്‍ സേവനമനുഷ്ഠിക്കുന്ന രവിചന്ദ്രന്‍ താന്‍ വര്‍ഷങ്ങളോളം സേവനം ചെയ്ത തച്ച നാട്ടുകരയിലെ കിടപ്പുരോഗികള്‍ക്ക് സാന്ത്വന കിറ്റുമായി എത്തിയത് കരുതലിന്റെ സ്നേഹകാഴ്ചയായി.കിറ്റു വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം നിര്‍വ്വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് സി പി സുബൈ ര്‍,പാലിയേറ്റീവ് നഴ്സ് ജയ,രവിചന്ദ്രനും കുടുംബാംഗങ്ങളും,ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.