കുമരംപുത്തൂര്‍: പയ്യനെടം ഗവ.എല്‍പി സ്‌കൂളിന് കളിസ്ഥലമായി വാങ്ങാന്‍ പോകുന്ന സ്ഥലം വൃത്തിയാക്കി സേവ് പയ്യനെടം കൂട്ടായ്മ.സ്‌കൂളിന്റെ കളിസ്ഥലത്ത് കളിക്കണ മെന്ന നാലാം ക്ലാസ്സുകാരുടെ ആഗ്രഹമറിഞ്ഞായിരുന്നു സേവ് കൂട്ടായ്മയുടെ ഇടപെടല്‍. സ്ഥലം ഉടമകളുമായി സംസാരിച്ച് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജെ സിബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കിയത്.
സ്‌കൂളിന് കളിസ്ഥലമായി സമീപത്തെ 46 സെന്റ് സ്ഥലം വാങ്ങാനുള്ള പ്രയത്‌നത്തിലാ ണ് സ്‌കൂള്‍ അധികൃതരും ജനകീയ സമിതിയും.41 ലക്ഷം രൂപയാണ് സ്ഥലം വാങ്ങാന്‍ വേണ്ടി വരുന്നത്.ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ വാഗ്ദാനം ഉള്‍പ്പടെ 25 ലക്ഷം രൂപ യാണ് ഇതുവരെ സമാഹരിക്കാന്‍ സാധിച്ചിട്ടുള്ളത്.കുട്ടികള്‍ക്ക് നല്‍കിയ പണക്കുടുക്ക യും നല്‍കിയിട്ടുണ്ട്.മുഴുവന്‍ തുകയും ഉടമകള്‍ക്ക് നല്‍കാന്‍ ഇനി രണ്ട് മാസം മാത്ര മാണ് ശേഷിക്കുന്നത്.ആവശ്യമായ തുക കണ്ടെത്താനുള്ള പ്രയത്‌നങ്ങളിലാ ണ് സ്‌കൂള്‍ അധികൃതര്‍.
വാര്‍ഡ് മെമ്പര്‍ അജിത്ത്,സേവ് പയ്യനെടം കൂട്ടായ്മ ചെയര്‍മാന്‍ രാധാകൃഷ്ണന്‍,കണ്‍വീനര്‍ മുഹമ്മദ് റാഫി,പിടിഎ പ്രസിഡണ്ട് സത്യന്‍,പ്രധാന അധ്യാപകന്‍ കൃഷ്ണകുമാര്‍ മാസ്റ്റര്‍, ഹംസ കുട്ടി മാസ്റ്റര്‍,സേവ് പയ്യനെടം കൂട്ടായ്മ പ്രതിനിധി ഷൗക്കത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലം വൃത്തിയാക്കിയത്.