കോട്ടോപ്പാടം: അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ’ എന്ന മുദ്രാവാക്യത്തോടെ ‘അരികെ’ എന്ന പേരില്‍ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ രോഗീ പരിചരണ പരിശീലന കാമ്പയിനിന്റെ ഭാഗമായി കാപ്പുപറമ്പ് മദ്രസ ഹാളില്‍ പരിചരണ പരിശീലനം സംഘടിപ്പിച്ചു.കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഒ.ആയിഷ ഉദ്ഘാടനം ചെയ്തു.ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് ഒ പി അന്‍ വര്‍ അധ്യക്ഷനായി.സിദ്ദീഖ് മാസ്റ്റര്‍ വിഷയാവതരണം നടത്തി.് പാലിയേറ്റീവ് നഴ്‌സ് ഷംന ക്ലാസ്സെടുത്തു.എക്്‌സിക്യൂട്ടീവ് മെമ്പര്‍മാരായ വീരാന്‍കുട്ടി,അലി പി, സി.പി അബ്ദു,മുഹമ്മദാലി ഒ പി,അബു ചേരിയത്ത് സാറ ടീച്ചര്‍,റഹ്മത്ത്,ഫൈസല്‍ കൈപ്പുള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു ഫജാസ് സ്വാഗതവും ഷാനിര്‍ നന്ദിയും പറഞ്ഞു.