മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ ര ണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന് എല്ലാ ജില്ലകളിലും ‘ലഹരിയില്ലാ തെരുവ്’ പരിപാടി സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം.ബി. രാജേ ഷ് അറിയിച്ചു. ജില്ലയിലെ ഒരു പ്രധാന വീഥിയിലായിരിക്കും പരിപാടി സംഘടിപ്പിക്കു ക.ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥിക ളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കും. മയക്കുമരുന്ന് ലഹരിക്കെതിരെ സമൂഹത്തെയാകെ അണിനിരത്താന്‍ സര്‍ക്കാരിന്റെ വിവിധ പ്രചാരണ പരിപാടികളിലൂടെ കഴിഞ്ഞെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. രണ്ടാം ഘട്ടം സമാപനവും മികവോടെ സംഘടിപ്പിക്കാ നാകണം. പരിപാടിയില്‍ അണിചേരാന്‍ വിദ്യാര്‍ഥികളും യുവാക്കളും സ്ത്രീകളുമുള്‍ പ്പെടെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.2022 ഒക്ടോ ബര്‍ ആറിനാണ് നോ ടു ഡ്രഗ്സ് എന്ന പേരില്‍ സര്‍ക്കാര്‍ വിപുലമായ പ്രചാരണം ആരം ഭിച്ചത്. ആദ്യഘട്ട പ്രചാരണം നവംബര്‍ ഒന്നിന് അവസാനിച്ചു. നവംബര്‍ 14ന് രണ്ടാം ഘട്ടത്തിന് തുടക്കമായി.