മണ്ണാര്‍ക്കാട്: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി
മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തു. വടക്കുമണ്ണം സ്വദേശിയാണ് പരാതി നല്‍കിയിരി ക്കുന്നത്. സ്വന്തം പേരിലും മകളുടെ പേരിലുമായി പത്തുലക്ഷത്തോളം രൂപയാണ് ഇവ ര്‍ നിക്ഷേപിച്ചത്. 18 മുതല്‍ 48 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിരുന്നതത്രെ. മുത ലും പലിശയും തിരികെ ലഭിച്ചില്ലെന്ന് കാണിച്ചാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് അരകുര്‍ശ്ശി സ്വദേശികളായ രണ്ട് വയോധികരും പരാതി നല്‍കിയിരുന്നു. ഒരാള്‍ ഒരുലക്ഷവും രണ്ടാമത്തെ പരാതിക്കാരന്‍ ഏഴ് ലക്ഷത്തി ആറാ യിരം രൂപയുമാണ് നിക്ഷേപിച്ചിരുന്നത്. ഇതോടെ സേഫ് ആന്റ് സ്ട്രോങിനെതിരെ മണ്ണാര്‍ക്കാട് പോലീസില്‍ മൂന്നുപരാതികള്‍ ലഭിച്ചു. ഒരാഴ്ച മുമ്പാണ് മണ്ണാര്‍ക്കാട് ശാഖ യില്‍ പോലീസ് പരിശോധന നടത്തുകയും രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.