മണ്ണാര്‍ക്കാട്: പ്രഭാതങ്ങളില്‍ ഓടാനും നടക്കാനുംസേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ യും ഇനി മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഒപ്പമുണ്ടാകും.മികച്ച ആരോഗ്യ സംസ്‌കാരം വളര്‍ത്തി യെടുക്കുക എന്ന ലക്ഷ്യത്തോടെ റണ്ണേഴ്‌സ് ക്ലബ്ബിന് രൂപം നല്‍കിയിരിക്കുകയാണ് സേ വ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ്.കഴിഞ്ഞ ആഴ്ച നടത്തിയ റണ്ണിംഗ് കാര്‍ണിവെല്ലിന്റെ മഹാവിജയമാണ് പുതിയ സംരഭത്തിന് തുടക്കമിടാന്‍ കൂട്ടായ്മക്ക് പ്രേരകമായത്.
വിവിധ പ്രായക്കാരായ വനിതകള്‍ ഉള്‍പ്പടെ 81 പേരാണ് നിലവില്‍ റണ്ണേഴ്‌സ് ക്ലബ്ബിലെ അംഗങ്ങള്‍.എല്ലാ ദിവസവും രാവിലെ 6.15നാണ് പ്രഭാത സവാരി ആരംഭിക്കുക.ഇതിന് മുമ്പ് വ്യായാമവും ഉണ്ടാകും.മണ്ണാര്‍ക്കാട് നഗരസഭ,തെങ്കര,കുമരംപുത്തൂര്‍ പഞ്ചായത്തു കളിലെ വിവിധ പ്രദേശങ്ങളിലൂടെയായായിരിക്കും പ്രഭാത സവാരി.ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതിനായി പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.
ജീവിത ശൈലീ രോഗങ്ങളെ ഓടി നടന്ന് തോല്‍പ്പിക്കുകയാണ് റണ്ണേഴ്‌സ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.ഒപ്പം വിവിധ ഇടങ്ങളില്‍ നടക്കുന്ന മാരത്തോണുകളില്‍ പ്രതിനിധ്യം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നതായി റണ്ണേഴ്‌സ് ക്ലബ്ബ് കണ്‍വീനര്‍ അസ്ലം അച്ചു പറഞ്ഞു.
മണ്ണാര്‍ക്കാട് അരകുര്‍ശ്ശി അമ്പലമൈതാനത്ത് വെച്ച് റണ്ണേഴ്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ രക്ഷാധികാരി എം.പുരുഷോത്തമന്‍ നിര്‍വ്വഹിച്ചു. സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി.റണ്ണേഴ്‌സ് ക്ലബ്ബ് കണ്‍ വീനര്‍ അസ്ലം അച്ചു സ്വാഗതവും ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍ നന്ദിയും പറ ഞ്ഞു.റണ്ണേഴ്‌സ് ക്ലബ്ബില്‍ അംഗമാകുന്നതിന് 7909167429,7356029872 എന്ന നമ്പറില്‍ ബന്ധ പ്പെടുക.