അലനല്ലൂര്‍: പഞ്ചായത്തിലെ കൈരളി-മുറിയക്കണ്ണി റോഡില്‍ വായനശാല വരെയുള്ള 150 മീറ്റര്‍ ദൂരം റീടാറിംഗ് ചെയ്ത് നവീകരിച്ചു.2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് റോഡ് ടാര്‍ ചെയ്തത്.

തകര്‍ന്ന് കിടന്ന റോഡ് യാത്രാദുരിതം വിതച്ചിരുന്നു.ആനക്കല്ല് പാലത്തിനോട് ചേരുന്ന ഭാഗം ഇപ്പോഴും ശോച്യമാണ്.സാങ്കേതിക അനുമതി ലഭ്യമാകുന്ന മുറയ്ക്ക്ഇവിടെ കട്ട പതിച്ച് നവീകരിക്കുമെന്നും മുറിയക്കണ്ണി കുരിക്കള്‍ കുണ്ട് റോഡ് റീടാറിംഗ് നടത്തു മെന്ന് വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ അറിയിച്ചു.തിരുവിഴാംകുന്ന് വരെയുള്ള റോഡ് നവീകരിക്കാന്‍ ഫണ്ട് വകയിരുത്തണമെന്നും ആവശ്യമുണ്ട്.ഇതിനായുള്ള ഇടപെടല്‍ നടന്ന് വരികയാണ്.റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിര വധി തവണ ജനപ്രതിനിധികള്‍ക്ക് ജനങ്ങള്‍ നിവേദനം നല്‍കിയിട്ടുണ്ട്.

നവീകരിച്ച് റോഡ് വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പുല്ലിക്കുന്നന്‍ അധ്യക്ഷനായി.കൂപ്പയില്‍ മണി, അബ്ബാസ് കൊങ്ങ ത്ത്,സി പി സിദ്ദീഖ് മാസ്റ്റര്‍,രാമകൃഷ്ണന്‍,ഷാജി കാരക്കുളവന്‍,സി പി ആരിഫ് മുഹമ്മദ് റസീന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!