കുമരംപുത്തൂര്‍: പള്ളിക്കുന്ന് ജിഎംഎല്‍പി സ്‌കൂളില്‍ സ്റ്റേജ് കം ക്ലാസ് മുറിയുടേയും ശുചിമുറി കോംപ്ലക്‌സിന്റേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.ബ്ലോക്ക് പഞ്ചായത്ത് അംഗം മു സ്തഫ വറോന്‍ മുന്‍കയ്യെടുത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍ പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.18 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കു ന്നത്.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍ അധ്യക്ഷനാ യി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വിജയലക്ഷ്മി,സ്ഥിരം സമിതി അധ്യക്ഷ രായ നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,ഇന്ദിരം മടത്തുംപള്ളി,ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ രാജന്‍ ആമ്പാടത്ത്,റസീന വറോടന്‍,മുഹമ്മദ് ഷെരീഫ്,സിദ്ദീഖ് മല്ലിയില്‍, രാ ഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ എം മുഹമ്മദ് ഹാജി,മുഹമ്മദാലി അന്‍സാ രി,സതീഷ് കുമാര്‍,ബഷീര്‍ കാട്ടിക്കുന്നന്‍,ഉസ്മാന്‍ മണ്ണറോട്ടില്‍,എസ് ആര്‍ സെയ്തലവി, മുന്‍ പ്രധാന അധ്യാപകന്‍ കെ വിജയകുമാര്‍,എം ഷഹര്‍ബാന്‍ തുടങ്ങിയവര്‍ സംസാരി ച്ചു.പ്രധാന അധ്യാപകന്‍ സിദ്ദീഖ് പാറോക്കോട് സ്വാഗതവും പിടിഎ പ്രസിഡന്റ് കബീര്‍ മണ്ണറോട്ടില്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!