കോട്ടോപ്പാടം :ഇന്ത്യയുടെ മതേതരത്വ പാരമ്പര്യം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണമെന്ന് സിപിഐഎം കുടുംബസംഗമം ആവശ്യപ്പെട്ടു.കോട്ടോപ്പാടം ലോക്കല്‍ ക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലടിഅബ്ദുഹാജിസ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി സംസ്ഥാനകമ്മിറ്റി അംഗം ഗിരിജസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എം അവറ അധ്യക്ഷനായി.എല്‍സി സെക്രട്ടറി കെകെ രാമചന്ദ്രന്‍നായര്‍, എകെ മോഹനന്‍, പിപി അബു എന്നിവര്‍ സംസാരിച്ചു.