അലനല്ലൂര്‍:എമര്‍ജെന്‍സി മെഡിക്കല്‍ കെയര്‍ സര്‍വ്വീസിന്റെ ഭാഗ മായി അലനല്ലൂര്‍ സിഎച്ച്‌സി യിലേക്ക് സര്‍ക്കാര്‍ അനുവദിച്ച ആം ബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷരീഫ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് റഫീഖ പാറോക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ആരോ ഗ്യ സ്ഥിര സമിതി ചെയര്‍മാന്‍ പി.അലവി, ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍മാന്‍ എന്‍ .സൈതലവി മുന്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.പി മൊയ്തു അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മുസ്തഫ, മോഹനന്‍, സുജാത ,അയ്യപ്പന്‍ ഷൈലജ, മഠത്തൊടി റഹ്മത്ത്, ഗീതാ ദേവി ,യഹ് യ ,സുചിത സൂപ്രണ്ട്, ഡോക്ടര്‍ റാബിയ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.അബ്ദുല്‍ റഷീദ് സ്വാഗതവും ബ്ലോക്ക് മെമ്പര്‍രാധ നന്ദിയും പറഞ്ഞു 108 എന്ന നമ്പറില്‍ വിളിച്ചാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാവും .30 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന എല്ലാ അത്യാഹിത കേസുകള്‍ക്കും ഈ സേവനം ലഭ്യമാകും .24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സേവനം അടിയന്തിര ഘട്ടങ്ങളില്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.പാലിയേറ്റീവ് യൂണിറ്റ് വാളണ്ടിയര്‍ പരിശീലനവും നടന്നു.