വാളയാർ: ടോൾ പ്ലാസയ്ക്ക് സമീപം പറളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ വാളയാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ പ്രത്യേക പരിശോധനയിൽ 3.100 കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.കോയമ്പത്തൂർ-എറണാ കുളം KL A 520 KSRTC ബസ്സിൽ കഞ്ചാവുകടത്തുകയായിരുന്ന പട്ടാ മ്പി താലൂക്കിൽ തിരുമിറ്റക്കോട് വില്ലേജിൽ കറുകപുത്തൂർ വാസു മകൻ സനൽ (22 ) കുറ്റനാട് ചാലിശ്ശേരി ദേശത്ത് കരിമ്പ വീട്ടി ൽ അഹമ്മദ് ഉണ്ണി മകൻ മുഹമ്മദ് ഹബീബ് (20) , തിരുമറ്റ ക്കോട് കറുകപ്പുത്തൂർ ദേശത്ത് മുസ്തഫ മകൻ ഷാജഹാൻ (30) ,തൃശൂർ ജില്ലയിൽ വേലൂർ പഴവൂർ ദേശത്ത് ഉമ്മർ മകൻ ആഷിക്( 23 ) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് എറണാകുളം സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്തുന്നതിനാണ് കൊണ്ടുവന്നതെന്നും പ്രതികൾ എക്സൈസിനോട് സമ്മതിച്ചു. പിടിച്ചെടുത്ത കഞ്ചാവ് വിപണി യിൽ 1.5 ലക്ഷത്തിലേറെ വിലമതിക്കും.പരിശോധന സംഘത്തിൽ പറളി റെയ്ഞ്ച് ഇൻസ്പെക്ടർ ഷാജി.എസ്, പറളി റെയ്ഞ്ച് പ്രിവ ന്റീവ് ഓഫീസർ ബാലകൃഷ്ണൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സേതുനാഥ് ,സിവിൽ എക്സൈസ് ഓഫീസർ വിപിൻദാസ്, ഡ്രൈ വർ രാഹുൽ എന്നിവർ പങ്കെടുത്തു.