അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പാന്‍കാവില്‍ ജനുവരി 18ന് ബു ധനാഴ്ച സൗജന്യ ഹൃദ്രോഗ ക്യാമ്പും സൗനജന്യ ഉദര,കരള്‍ രോഗ വിഭാഗം മെഡിക്ക ല്‍ ക്യാമ്പും നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെയാണ് ഹൃദ്രോഗ ക്യാമ്പ് നടക്കുക.കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാ ര്‍ഡിയോളജിസ്റ്റ് ഡോ.ശ്യാം ലക്ഷ്മണന്‍ രോഗികളെ പരിശോധിക്കും.ക്യാമ്പില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് 900 രൂപ വില വരുന്ന എക്കോ ടെസ്റ്റ് തികച്ചും സൗജന്യമായി ചെ യ്ത് കൊടുക്കും.

വൈകീട്ട് 4.30 മണി മുതല്‍ 5.30 വരെയാണ് ഉദര,കരള്‍ രോഗ വിഭാഗത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കുക.കണ്‍സണ്‍ട്ടന്റ് മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ.ജോഫിന്‍ ജോണ്‍ രോഗികളെ പരിശോധിക്കും.വയറുവേദന,അള്‍സര്‍,കരള്‍ വീക്കം,ദഹനക്കുറവ്, വിശപ്പില്ലായ്മ,മലബന്ധം,വയറിളക്കം,നെഞ്ചെരിച്ചല്‍ എന്നി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന വര്‍ക്ക് ക്യാമ്പിലെത്തി ചികിത്സ തേടാം.

മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ഡോ.ശ്യാംലക്ഷ്മണന്റെ സേവനം എല്ലാ ബുധ നാഴ്ചകളിലും രാവിലെ 9 മണി മുതല്‍ 11 മണി വരെയും ഡോ.ജോഫിന്‍ ജോണിന്റെ സേവനം വൈകീട്ട് 5 മണി മുതല്‍ 7 മണി വരെയും ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറി യിച്ചു.ആശുപത്രിയില്‍ ലാബ്,ഡിജിറ്റല്‍ എക്‌സറേ,ഫാര്‍മസി,ഇസിജി തുടങ്ങിയ സേവ നങ്ങളും ഉണ്ട്.ബുക്കിംഗിന് 04924 263 551, 8078 823 551.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!