കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം,തുടിക്കോട് പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ തെളിഞ്ഞു.നബാര്‍ഡ് മീന്‍വല്ലം നീരുറവ അധിഷ്ഠിത നീര്‍ത്തട വികസന പദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് പീപ്പിള്‍സ് സര്‍വ്വീസ് സൊസൈറ്റിയുടെ മേല്‍നോട്ട ത്തിലാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചത്.68 വിളക്കുകള്‍ക്കായി 125800 രൂപയാണ് ചെല വഴിച്ചത്.കെ ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്തു.മൂന്നേക്കറില്‍ നടന്ന യോഗ ത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രന്‍ അധ്യക്ഷനായി.നബാര്‍ഡ് പാലക്കാട് ജില്ലാ മാനേജര്‍ കവിത റാം പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ ജയശ്രീ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കോമളകുമാരി,സ്ഥിരം സമിതി അധ്യക്ഷരായ എച്ച് ജാഫര്‍, ജയവിജയന്‍,പഞ്ചായത്ത് അംഗം അനിത സന്തോഷ്,പീപ്പിള്‍സ് സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് സെക്രട്ടറി ഫാ.ജസ്റ്റിന്‍ കോലംകണ്ണി,റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ.ജോബിന്‍ മേലേമുറിയില്‍,പ്രൊജക്ട് ഓഫീസര്‍ പി ബോബി,ജനകീയ സമിതി ചെയ ര്‍മാന്‍ ജോണി മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.