മണ്ണാര്‍ക്കാട്: മിനിട്ടുകളുടെ വിത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. അരകുറുശ്ശി വടക്കേകരയില്‍ പാലക്കല്‍ വീട്ടില്‍ താമസിക്കുന്ന ഭാസ്‌കരന്‍ (പവിത്ര പ്രസ്സ് -86), ഭാര്യ വിജയലക്ഷ്മി (80) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും പ്രായാധിക്യത്തിന്റേതായ അവ ശതകളുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് ഭാസ്‌കരന്‍ മരണപ്പെടു ന്നത്. മരണവിവരമറിഞ്ഞ ഭാര്യ വിജയലക്ഷ്മിക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെ ടുകയും ചെയ്തു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഐവര്‍മഠത്തില്‍ നടന്നു.പരപ്പനങ്ങാടി സ്വദേശിയായ ഭാസ്‌കരന്‍ മണ്ണാര്‍ക്കാട് 52 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പവിത്ര പ്രസിന്റെ ഉടമയും വ്യാപാരി വ്യവസായി ഏ കോപനസമിതി അംഗവുമായിരുന്നു.മക്കള്‍: പവിത്രന്‍, സന്തോഷ്, മുകേഷ്, ദിലീപ്, പരേതനായ രമേശ്.മരുമക്കള്‍: സുഗന്ധി, സുധര്‍മ്മ, സരിത, അപര്‍ണ്ണ, ഖദീജ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!