തച്ചനാട്ടുകര: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തച്ചനാട്ടുകര പഞ്ചായത്തും നാട്ടുക ല്‍ പിഎച്ച്‌സിയും സംയുക്തമായി കിടപ്പു രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി ഒരുക്കി യ സ്‌നേഹയാത്ര അവിസ്മരണീയമായ അനുഭവമായി.നാട്ടുകല്ലില്‍ നിന്നും കാഞ്ഞിര പ്പുഴയിലേക്കായിരുന്നു യാത്ര.വര്‍ഷങ്ങളായി ശയ്യാവലംബികളായവരുള്‍പ്പടെ ഇരുന്നൂ റോളം പേര്‍ പങ്കെടുത്ത ഉല്ലാസ യാത്ര സംഘാടനമികവിലും ശ്രദ്ധേയമായി.നാടന്‍പാട്ട് കലാകാരന്‍ അനീഷ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ ഒറ്റ നാടന്‍ കലാ പഠനഗവേ ഷണ കേന്ദ്രത്തിലെ കലാകാരന്‍മാരും ബ്ലോക്ക് പഞ്ചായത്ത് ഫെലോഷിപ്പ് കലാകാ രന്‍മാരും വിപിഎയുപി സ്‌കൂള്‍,ലെഗസി എയുപി സ്‌കൂള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ ത്ഥികളും അവതരിപ്പിച്ച കലാപരിപാടികള്‍ സ്‌നേഹയാത്രയ്ക്ക് മാറ്റേകി.
നാട്ടുകല്ലില്‍ നിന്നും യാത്ര മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ ഫ്‌ലാഗ് ഓഫ് ചെയ്തു.കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വെച്ച് പാലിയേറ്റീവ് ദിനാചരണം തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപി എം സലീം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബീന മുരളി അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി പിസുബൈര്‍,പി മന്‍സൂറലി,ആറ്റ ബീവി ജനപ്രതി നിധികളായ എ കെ വിനോദ്,ബിന്ദു കൊങ്ങത്ത്,എം സി രമണി,പാര്‍വ്വതി അമ്പലത്ത്,പി എം ബിന്ദു,പി ടി സഫിയ,സി പി ജയ,വിവിധ പാലിയേറ്റീവ് സംഘങ്ങളെ പ്രതിനിധീകരി ച്ച് കെ ഹംസമാസ്റ്റര്‍,കെ രാമചന്ദ്രന്‍,ഇ കെ മൊയ്തുപ്പുഹാജി,എം എന്‍ മധുസൂതനന്‍,കെ പി കുഞ്ഞുമുഹമ്മദ്,കെ ഹസൈനാര്‍,സി പി സൈതലവി,ഗ്രാമപഞ്ചായത്ത്‌സെക്രട്ടറി പി ആഷിഫ്,ജെ.എച്ച് ഐ ഹസീന,പി പ്രിയന്‍,പാലിയേറ്റീവ്‌നഴ്‌സ് സി ജയ,ആശാവര്‍ ക്കര്‍മാര്‍,അംഗനവാടി ജീവനക്കാര്‍,ആരോഗ്യപ്രവര്‍ത്തകര്‍,മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി റഫീഖ,യൂസഫ്പാലക്കല്‍,കെ പി മൊയ്തു തുടങ്ങി ബ്ലോക്ക്പഞ്ചാ യത്ത് അംഗങ്ങളും പങ്കാളികളായി.തച്ചനാട്ടുകര പാലിയേറ്റീവ്‌സൊസൈറ്റി,ഉണ്ണികുട്ടന്‍ സ്മാരക പാലിയേറ്റീവ് സൊസൈറ്റി,ലയണ്‍സ്‌ക്ലബ് നാട്ടുകല്‍,നാട്ടൊരുമ നാട്ടുകല്‍,ടി എസ്എന്‍എം ഹയര്‍സെക്കന്ററിസ്‌കൂള്‍,ലെഗസിഎയുപിസ്‌കൂള്‍,ചെത്തല്ലൂര്‍സ്‌കൂള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സ്‌നേഹയാത്ര സംഘടിപ്പിച്ചത്.