അലനല്ലൂര്‍: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിലെ 1978 – 79 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘സ്നേ ഹകൂട്’ നവ്യാനുഭവമായി. എടത്തനാട്ടുകര വ്യാപാര ഭവനില്‍ നടന്ന സംഗമം എ.രാജഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഏനു അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഷിദ് ചതുരല, വി.അബുബക്കര്‍, പി.ബഷീര്‍, സുരേഷ് ബാബു, പി.ടി അബദുറഹിമാന്‍, പി.അബദുല്‍ അലി, സമദ്, കദീജ പാറോക്കോട്, സഫിയ, ഐഷബി, കണ്ടന് എന്നിവര്‍ സംസാരിച്ചു. കെ.പി ഉമ്മര്‍ മാസ്റ്റര്‍ സ്വഗതവും ഹസ്സന് പുളിക്കല്‍ നന്ദിയും പറഞ്ഞു.