വേലന്താവളം:കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2017-18, 2018-19 പച്ചക്കറി വികസന പദ്ധതി അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച മട്ടുപ്പാവ് കൃഷിയില്‍ അഷ്‌റഫ്, പട്ടാമ്പി; അക്കര ഹമീദ്, മണ്ണാര്‍ക്കാട്; സുന്ദര്‍, പാലക്കാട് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സി.എസ്. മഹേഷ്, നെന്മാറ മികച്ച കൃഷി അസിസ്റ്റന്റിനുളള ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. മികച്ച കൃഷി ഓഫീസര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ എം.എസ്. റീജ, പി.പി. ശരത്ത് മോഹനും നേടി. മികച്ച വിദ്യാഭ്യാസ സ്ഥാപന ത്തിനുളള അവാര്‍ഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ചിറ്റൂര്‍ ഒന്നാം സ്ഥാനവും ജി.എല്‍.പി.എസ്. നൂറണി രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. മികച്ച വിദ്യാര്‍ഥികള്‍ക്കുളള അവാര്‍ഡിന് നെന്മാറയിലെ ജി.എല്‍.പി.എസ്. പല്ലാവൂര്‍, സ്‌കൂളിലെ എം. വിഷ്ണുവും കെ.കെ.ഹംസ സ്ട്രീറ്റ്, പൂളക്കാട് സ്‌കൂളിലെ പി.എച്ച്. ഹാഷിറും നേടി. ജി.എല്‍.പി.എസ്. നൂറണി സ്‌കൂളിലെ പി.ഡി. അധ്യാപികയായ എം.എസ്. ലളിത മികച്ച അധ്യാപികയ്ക്കുളള അവാര്‍ഡിന് അര്‍ഹയായി. ചന്ദ്രാനഗറിലെ ഡിവൈന്‍ പ്രൊവിഡന്‍സ് ഹോം മികച്ച സ്വകാര്യമേഖലാ സ്ഥാപനമായി തെരഞ്ഞെടുത്തു. മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍, കാംകോ ലിമിറ്റഡ്, ഗവ. വിക്‌ടോറിയ കോളേജും മികച്ച പൊതുമേഖലാ സ്ഥാപനത്തിനുളള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച കര്‍ഷകര്‍ക്കുളള അവാര്‍ഡിന് അന്തോണി സ്വാമി, ചിറ്റൂര്‍ ഒന്നാം സ്ഥാനവും; എസ്. ഷാഹുല്‍ ഹമീദ്, ചിറ്റൂര്‍ രണ്ടാം സ്ഥാനവും; ടി. മാധവന്‍, ഷൊര്‍ണ്ണൂര്‍; എസ്.എസ്. സനോജ്, അഗളി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി റാണി പ്രകാശ്, ആലത്തൂരിന് ഒന്നാം സ്ഥാനം, ലക്ഷ്മിദേവി, മലമ്പുഴ, ഇ.കെ. യൂസഫ്, മണ്ണാര്‍ക്കാട് രണ്ടാം സ്ഥാനം എ.സി. ആശാനാദ്, ഷൊര്‍ണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി.

2018-19 ലെ അവാര്‍ഡിന് അര്‍ഹരായവര്‍

എന്‍. വത്സലകുമാരി, നെന്മാറ, എം. സുജാത, പല്ലാവൂര്‍, എ. വിജയന്‍, കൊല്ലങ്കോട് എന്നിവര്‍ മികച്ച മുട്ടുപ്പാവ് കൃഷിക്കുളള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച കൃഷി അസിസ്റ്റന്റിനുളള അവാര്‍ഡുകള്‍ കെ ദീപ, കൊല്ലങ്കോട് ഒന്നാം സ്ഥാനവും സി. റീത്ത, ചിറ്റൂര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വി.എസ്. ദിലീപ്കുമാര്‍, കൊല്ലങ്കോട്; പി. ഹംസ, പാലക്കാട് എന്നിവര്‍ മികച്ച കൃഷി ഓഫീസര്‍/കൃഷി ഫീല്‍ഡ് ഓഫീസര്‍ അവാര്‍ഡിന് അര്‍ഹരായി. മികച്ച വിദ്യാലയമായി പി.കെ.എച്ച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര, മണ്ണാര്‍ക്കാട് ഒന്നാം സ്ഥാനവും ജി.എല്‍.പി.എസ്. നൂറണി രണ്ടാം സ്ഥാനവും ജി.എല്‍.പി.എസ്. പല്ലാവൂര്‍ മൂന്നാം സ്ഥാനവും നേടി. എസ്. സാരംഗ് (പി.കെ.എച്ച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര), കെ. ബിലാല്‍ (ജി.എല്‍.പി.എസ്.നൂറണി) തെരഞ്ഞെടുക്കപ്പെട്ടു. വി. റസാക്ക് (പി.കെ.എച്ച്.എം.ഒ.യു.പി.എസ്.), എം. ഷഹര്‍ബാന്‍ (ജി.എല്‍.പി.എസ്. നൂറണി), കെ. അജീഷ് രാജ്, (ചിന്മയ വിദ്യാലയം) മികച്ച അധ്യാപകര്‍ക്കുളള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച പ്രഥമ അദ്ധ്യാപകനായി പി.കെ.എച്ച്. എം.ഒ. യു.പി.എസ്. എടത്തനാട്ടുകര സ്‌കൂളിലെ കെ.കെ. അബൂബക്കര്‍ ഒന്നാം സ്ഥാനവും ജി.എല്‍.പി.എസ്. പല്ലാവൂര്‍, സ്‌കൂളിലെ എച്ച് ഹാരൂണ്‍ മാസ്റ്റര്‍ രണ്ടാം സ്ഥാനവും ജി.എല്‍.പി.എസ്. നൂറണിയിലെ കെ.സി. ശ്രീധരന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച കര്‍ഷക നായി ലിയോ പോള്‍ക്രൂസ്, ചിറ്റൂര്‍ ഒന്നാം സ്ഥാനവും എ.പി. ഉമ്മര്‍, മണ്ണാര്‍ക്കാട്; പി. രാജന്‍, അഗളി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു ആര്‍ പ്രഭു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുതുമ വെജിറ്റബള്‍ ക്ലസ്റ്റര്‍, കൊല്ലങ്കോട് മികച്ച ക്ലസ്റ്ററായി തിരഞ്ഞെടുത്തു. എം.എന്‍. രാമകൃഷ്ണന്‍, കോട്ടായി ഓണത്തിന് ഒരു മുറം പച്ചക്കറി ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. ജൈവകൃഷിയില്‍ മികച്ച പ്രകടനത്തിന് കണ്ണമ്പ്ര, എരുത്തേമ്പതി,പല്ലശ്ശന ഗ്രാമപഞ്ചായത്തുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി എ.സി. ആശാനാദ്, ലക്ഷ്മിദേവി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മികച്ച കൃഷി ഓഫീസര്‍ പി.പി. ശരത്‌മോഹന്‍ ഒന്നാം സ്ഥാനം നേടി. അബ്ദുള്‍ ഖാദര്‍, എരുത്തേമ്പതി, വിജുമോള്‍ എന്നിവര്‍ മികച്ച കൃഷി അസിസ്റ്റന്റ്മാരായി തെരഞ്ഞെടുക്കപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!