മണ്ണാര്‍ക്കാട്:മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് യുഡിഎഫ് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് മനുഷ്യ ഭൂപട മൊരുക്കുന്ന പരിപാടിയിലേക്ക് മണ്ണാര്‍ക്കാട് നിയോജക മണ്ഡല ത്തില്‍ നിന്നും മൂവായിരം പേരെ പങ്കെടുപ്പിക്കാന്‍ യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.യോഗം ജില്ലാ ചെയര്മാന് എ രാമസ്വാമി ഉദ്ഘാടനം ചെയ്തു. ടിഎ സലാം മാസ്റ്റര്‍ അധ്യക്ഷനായി. കളത്തില്‍ അബ്ദുള്ള,പിസി ബേബി,അഡ്വ ടി എ സിദ്ധീഖ്,പി അഹമ്മദ് അഷ്റഫ്,വിവി ഷൗക്കത്തലി,എം ആര് സത്യന്, ഫായിദ ബഷീര്‍,എ അയ്യപ്പന്,ഹസംമുളയങ്കാലി,മനോജ് കേശവന്,എ അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.