പാലക്കാട് :വനിത കമ്മീഷനു മുമ്പാകെ എത്തിയ പരാതികളിലധികവും ഡമ്മികളായിരുന്നുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം. സി ജോസഫൈൻ അഭിപ്രായപ്പെട്ടു. ജില്ലയിൽ പ്രവർത്തിക്കുന്ന സേവി ക സംഘടനയിലെ അധ്യാപികയും എറണാകുളം പറവൂർ സ്വദേ ശിയുമായ സ്ത്രീ, സംഘടനയിൽ പ്രവർത്തിക്കുന്നവരെ വൈറ്റില ക്കാരായ എതിർകക്ഷികൾ മാനസികമായി പീഡിപ്പിക്കുന്നു വെന്നാരോപിച്ച് നൽകിയ പരാതി പരിഗണിച്ചപ്പോഴാണ് കമ്മീഷൻ ഇക്കാര്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ സംഘടന യിലെ തന്നെ പ്രധാന സ്ഥാനം വഹിക്കുന്ന മറ്റൊരു സ്ത്രീയാണ് പരാതിക്ക് പിന്നിലെന്നും കമ്മീഷന് ബോധ്യപ്പെട്ടു. ഈ സ്ത്രീ ക്കെതിരെ എറണാകുളം ജില്ലയിലുൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികളുണ്ട്. എല്ലാ സ്റ്റേഷനുകളിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സേവികയെ അന്വേഷണ വിധേയമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പാലക്കാട് നഗരസഭാ പരിധിയിലുള്ള ഒന്നര സെന്റ് പുറമ്പോക്ക് ഭൂമിയിൽ ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നഗരസഭ സ്റ്റേ ചെയ്ത തെന്ന വയോധികയുടെ പരാതിയിൽ ഭവന നിർമ്മാണത്തിന് അനുമതി നൽകുകയോ അല്ലെങ്കിൽ തത്തുല്യമായ സ്ഥലം അനുവദിച്ച് വീട് കൊടുക്കുകയോ ചെയ്യണമെന്ന് കമ്മീഷൻ നഗരസഭയ്ക്ക് നിർദേശം നൽകി. സംസാരശേഷിയില്ലാത്ത, ശാരീരികമായി തളർന്ന വയോധികയെയും ഏകമകളെയും പി.എം.എ. വൈ പദ്ധതിയിലുൾപ്പെടുത്തി ഭവന നിർമ്മാണത്തിന് ആദ്യ ഗഡുവായി 40000 രൂപ അനുവദിച്ചിരുന്നു. എന്നാൽ പുറമ്പോക്ക് ഭൂമിക്ക് വ്യക്തമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നഗരസഭ സ്റ്റേ ചെയ്തു. നഗരസഭാ കൗൺസിൽ യോഗം എത്രയും വേഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.

സ്ത്രീയുടെ പരാതിയിൽ ഇരുപതുകാരിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഡി.വൈ.എസ്.പി. അപമാനിച്ചെന്ന കേസിൽ ഡി.വൈ.എസ്‌.പിയോട് അടുത്ത അദാലത്തിൽ ഹാജരാകാൻ കമ്മീഷൻ ആവശ്യപ്പെട്ടു.67 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 14 പരാതികൾ തീർപ്പാക്കി. എട്ട് കേസുകളിൽ കമ്മീഷൻ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 45 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമ്മീഷൻ
മെഗാ അദാലത്തിൽ കമ്മീഷനംഗം ഷിജി ശിവജി, അഭിഭാഷകരായ അഞ്ജന, ശോഭന, രാധിക, വനിത സെൽ ഓഫീസർമാരായ സി.ഗീത, ബി.അനിത എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!