മണ്ണാര്‍ക്കാട്: മുന്‍കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ സാധാരണമായിരുന്ന കുടുംബ ഡോക്ടര്‍ എന്ന സംവിധാനത്തെ മണ്ണാര്‍ക്കാട്ടേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കോടതിപ്പടി മുല്ലാസ് വെഡ്ഡിംഗ് സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്ന മെഡിക്കോ ബസാര്‍.ഒരു കുടുംബത്തിലെ എല്ലാവരുടേയും ആരോഗ്യകാര്യങ്ങളെ കുറിച്ച് സകലവിവരവും അറിയുന്ന ഒരു കുടുംബ ഡോക്ടര്‍ ഉണ്ടാകുന്നത് ആരോഗ്യമേഖലയില്‍ അത്യാവശ്യമാ കുന്ന കാലഘട്ടത്തിലാണ് ആ സങ്കല്‍പ്പത്തെ മെഡിക്കോ ബസാര്‍ യാഥാര്‍ത്ഥ്യമാ ക്കുന്നത്.
കുടുംബ ഡോക്ടര്‍ എന്ന സംവിധാനത്തിന് ഗുണവശങ്ങള്‍ ഏറെയുണ്ട്.പുതിയൊരു ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോള്‍ പലരും പല ആരോഗ്യകാര്യങ്ങളും പറയാന്‍ മറക്കുകയോ വിട്ടുപോവുകയോ ചെയ്യും.ഇത് ചികിത്സയേയും ബാധിക്കും.പൂര്‍വ്വകാല ചരിത്രം ഉള്‍പ്പടെ അറിയുന്ന ഡോക്ടര്‍ക്ക് ഏത് വിദഗ്ദ്ധ വിഭാഗത്തിലേക്കാണ് രോഗിയെ റഫര്‍ ചെയ്യണ്ടതെന്ന് തീരുമാനിക്കാന്‍ സാധിക്കും.മാത്രമല്ല കുടുംബ ഡോക്ടര്‍ ആകു മ്പോള്‍ രോഗിക്ക് കൂടുതല്‍ സുരക്ഷിതത്വവും മാനസിക അടുപ്പവും അനുഭവപ്പെടും. ശാരീരികമായ അസ്വസ്ഥകള്‍ക്ക് അപ്പുറം മാനസിക സമ്മര്‍ദങ്ങള്‍ കൊണ്ട് വഷളാകു ന്ന അസുഖങ്ങള്‍ നിരവധിയുണ്ട്.അത്തരം സാഹചര്യങ്ങളില്‍ രോഗിയുടെ ആരോഗ്യ വശങ്ങളെ അടുത്തറിയാന്‍ കുടുംബ ഡോക്ടര്‍ക്ക് കഴിയും.തങ്ങളെ കേള്‍ക്കാനും മന സ്സിലാക്കാനും കഴിയുന്ന എല്ലാ സാഹചര്യങ്ങളും അറിയുന്ന ഡോക്ടര്‍ ആണ് മുന്നിലു ള്ളതെന്ന് തോന്നല്‍ രോഗിക്കും ആത്മവിശ്വാസം പകരും.കുടുംബ ഡോക്ടറുടെ അടു ത്തേക്ക് രോഗികള്‍ എത്തുന്ന പഴയരീതിയിലേക്ക് പാശ്ചാത്യ രാജ്യങ്ങള്‍ മടങ്ങിത്തുട ങ്ങിയിട്ടുണ്ട്.പ്രതിരോധമാണ് ചികിത്സയേക്കാള്‍ പ്രധാനം.അത് പാലിക്കാന്‍ കുടുംബ ഡോക്ടര്‍ സംവിധാനം ഉപകരിക്കും.
വിദഗ്ദ്ധ ഫാമിലി ഫിസിഷ്യനും കണ്‍സള്‍ട്ടന്റുമായ ഡോ.പി നഫീസ ജാസ്മിന്‍ ആണ് മെഡിക്കോ ബസാറിലെ ഫാമിലി മെഡിസിന്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് പരി ശോധനാ സമയം.മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിത്യജീവിതത്തെ വലയ്ക്കുന്ന രോഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന പ്രത്യേക വിഭാഗമാണ് ഫാമിലി ഫി സിഷ്യന്‍.ലിംഗവ്യത്യാസമോ പ്രായപരിധികളോ ഇല്ലാതെ രോഗ നിര്‍ണ്ണയവും ആവശ്യ മുള്ള ചികിത്സയും തുടര്‍ ആരോഗ്യ സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങളും ലഭിക്കും. പ്രമേഹം,തൈറോയ്ഡ്,രക്തസമ്മര്‍ദ്ദം,പനി,പകര്‍ച്ചവ്യാധി,ശ്വാസകോശരോഗങ്ങള്‍,ആസ്മ,അലര്‍ജി,വിളര്‍ച്ച,പിസിഒഡി,സ്ത്രീരോഗങ്ങള്‍,സന്ധിവാതം,സന്ധിവേദന,തലവേദന,കൊളസ്ട്രോള്‍,ഉറക്കകുറവ്,മാനസിക സമ്മര്‍ദ്ദം,വളര്‍ച്ചക്കുറവ്, അമിതവണ്ണം, പോഷ കാഹാരത്തിന്റെ കുറവ്,തലകറക്കം,ആരോഗ്യപരിശോധന തുടങ്ങിയ സേവനങ്ങ ളെല്ലാം ഫാമിലി മെഡിസിനില്‍ ലഭ്യമാണ്.
ഏത് സാധാരണക്കാരനും സാധ്യമാകുന്ന തരത്തിലാണ് മെഡിക്കോ ബസാറില്‍ കുടും ബ ഡോക്ടറുടെ സേവനമുള്ളത്.ചികിത്സ,സാന്ത്വനം,ഉപദേശം എന്നിവയെല്ലാം വഴി ഒരോ കുടുംബത്തിനും ആരോഗ്യകരമായ ജീവിതം സാധ്യമാകാന്‍ കുടുംബ ഡോക്ടര്‍ എന്ന സംവിധാനം ഇപ്പോള്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് തൊട്ടരുകില്‍ തന്നെയുണ്ട്. ബുക്കിംഗിന് 9946 624 422.വാട്സ് ആപ്പ് നമ്പര്‍: 9946 685 533.