പാലക്കാട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ഫ്രീ എയര്‍ ലഭ്യമാ കുന്നില്ലെന്ന പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഓയില്‍ കമ്പനി പ്രതിനിധികള്‍, പെട്രോള്‍ ഡീലേഴ്സ് പ്രതിനിധി കള്‍ എന്നിവര്‍ക്ക് ജില്ലാ പെട്രോള്‍ പ്രോഡക്റ്റ്സ് ഗ്രീവന്‍സസ് റിഡ്രസല്‍ ഫോറത്തില്‍ നിര്‍ദേശം നല്കി. ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ടി.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ മാസത്തെ പുരോഗതി വിലയിരുത്തി. കലക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്ത് കുമാര്‍, ഓയില്‍ കമ്പനി പ്രതിനിധി ശ്രീനാഥ് , ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് ഈശ്വരന്, പെട്രോള്‍ പമ്പ് ഡീലേഴ്സ് പ്രതിനിധി വെങ്കിടേഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.