അലനല്ലൂര്‍: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എടത്തനാട്ടുകര ചളവ ഗവ.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച ബാലവിഹാ ര്‍ കെട്ടിടം നാടിനു സമര്‍പ്പിച്ചു. 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍ മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം എം.ജിനേഷ് അധ്യ ക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ടില്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ മഠത്തൊടി റഹ്മത്ത്, സുനിത കുന്നുമ്മല്‍, അയ്യപ്പന്‍ കുറുപ്പടത്ത്, എം.ഷൈലജ, പ്രധാനാധ്യാപകന്‍ അബ്ദുല്‍ റഷീദ് ചതുരാല, പി.ടി. എ പ്രസിഡന്റ് വിനോദ് കുമാര്‍, ഉദയകുമാര്‍, വി.പ്രദീപ് കുമാര്‍, എ.സി ലക്ഷ്മി, എം അഞ്ജന, പ്രതീഷ് എന്നിവര്‍ സംസാരിച്ചു.