മണ്ണാര്‍ക്കാട്: അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയും മണ്ണാര്‍ക്കാട് നഗരസഭയും സം യുക്തമായി സംഘടിപ്പിച്ച ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് നഗരസഭയില്‍ വെച്ച് ചെയര്മാന് സി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.മണ്ണാര്‍ക്കാട് നാ രങ്ങാപ്പറ്റ സ്വദേശിനി ഹൃദ്യയാണ് വിജയി.ഹൃദ്യയ്ക്ക് കുടുംബത്തോടൊപ്പം വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ഒരു ദിവസം ചെലവഴിക്കാനുള്ള എന്‍ട്രി പാസ്സാണ് സമ്മാനമായി ലഭിച്ചത്.യുജിഎസ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട്,ഡയറക്ടര്‍ അഭിലാഷ് പാലാട്ട്,നഗരസഭാ കൗണ്‍സിലര്‍ രാധാകൃഷ്ണന്,പിആര്‍ഒ ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.