മണ്ണാര്‍ക്കാട്: ബഫര്‍ സോണ്‍ വിഷയത്തിലെ രാഷ്ട്രീയ പ്രേരിതസമരത്തില്‍ കര്‍ഷക ര്‍ വഞ്ചിതരാകരുതെന്ന് സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. മണ്ണാര്‍ക്കാട് അട്ടപ്പാടി താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന സൈലന്റ് വാലി ദേശീ യോദ്യാനത്തിന്റെ ബഫര്‍സോണ്‍ പാലക്കയം വില്ലേജിലെ ആനമൂളി,പയ്യനെടം വില്ലേ ജിലെ മൈലാമ്പാടം,കോട്ടോപ്പാടം പഞ്ചായത്തിലെ ചില ഭാഗങ്ങളും എടത്തനാട്ടുകര വില്ലേജിലെ ചിലപ്രദേശങ്ങളും മാത്രമുള്‍പ്പെട്ടതാണ്.
സംരക്ഷിത വനങ്ങളുടെ 12 കിലോ മീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന് തീരുമാനിച്ചത് 2013ല്‍ രണ്ടാം യുപിഎ സര്‍ക്കാരും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരുമാണ്. എല്‍ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം 2019ല്‍ 12 കിലോ മീറ്റര്‍ എന്നത് പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ എന്നാക്കി.അതായത് ജനവാസ മേഖലയില്‍ പൂജ്യം കിലോ മീറ്ററും ജനവാസമില്ലാത്തിടത്ത് ബഫര്‍സോണ്‍ പരമാവധി ഒരു കിലോ മീറ്റര്‍ എന്നുമാണ് നിശ്ച യിച്ചിരിക്കുന്നത്.എന്നാല്‍ സുപ്രീം കോടതി 2021ല്‍ പുറപ്പെടുവിച്ച വിധി പ്രകാരം എല്ലാ സംരക്ഷിത വനങ്ങളുടേയും ബഫര്‍സോണ്‍ ഒരു കിലോ മീറ്ററാക്കി വര്‍ധിപ്പിച്ചു.
രാജ്യത്തിന്റെ വൈവിധ്യം കണക്കാക്കാതെയുള്ള ഈ വിധി പുന:പരിശോധിക്കണമെ ന്ന് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഏക സംസ്ഥാനം കേരളമാണ്. കോ ടതി വിധിപ്രകാരം ആധികാരികമായ സര്‍വേ നടപടികള്‍ നടത്തേണ്ടത് വനംവകുപ്പാ യതിനാല്‍ വകുപ്പ് ഉപഗ്രഹ സംവിധാനത്തെ ആശ്രയിച്ച് സര്‍വേ നടപടികളുമായി മു ന്നോട്ട് പോവുകയാണുണ്ടായത്.ഉപഗ്രഹ സര്‍വേയില്‍ അപകാതകളുണ്ടെന്ന് ബോധ്യപ്പെ ട്ടതനുസരിച്ച് ഫീല്‍ഡ് സര്‍വേ കൂടി നടത്തി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരി ക്കെ വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നത് മലയോര കര്‍ഷകര്‍ തിരിച്ചറിയണമെ ന്ന് സിപിഎം ആവശ്യപ്പെട്ടു.നേതാക്കളായ പികെ ശശി,യുടി രാമകൃഷ്ണന്‍,എം ജയകൃഷ്ണ ന്‍ എന്നിവര്‍ സംസാരിച്ചു.