കാരാകുര്‍ശ്ശി: വില്ലേജ് ഓഫീസറെ ഉടന്‍ നിയമിച്ച് ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് യുഡിഎഫ് മെമ്പര്‍മാര്‍ വി ല്ലേജ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്തി.കാരാകുര്‍ശ്ശി പഞ്ചായത്ത് പാര്‍ലിമെ ന്ററി ലീഡറായ റിയാസ് നാലകത്തിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരായ ജയന്‍ മഠ ത്തില്‍,സികെ ജസീറ,സഫീറ കോലാനി,ബുഷ്‌റ അരങ്ങത്ത്,സുബിത വാസു എന്നിവരാ ണ് സത്യാഗ്രഹമിരുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില് അബ്ദുള്ള ഉദ്ഘാടനം ചെയ്തു.മന്‍സൂര്‍ തെക്കേതില്‍ അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിഎന്‍ ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി.സലാം തറയില്‍,സിദ്ദീഖ് മാസ്റ്റര്‍,അലി അസ്‌കര്‍ മാസ്റ്റര്‍,രവി വാഴമ്പുറം,യൂസഫ് കല്ലടി,നിസാമുദ്ധീന്‍ പൊന്നംകോട്,എന്‍ അലി,അഷ്‌റ ഫ് വാഴമ്പുറം,വാപ്പുട്ടി നാലകത്ത്,നൗഫല്‍ പൊതിയില്‍,മൊയ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഹിലാല്‍ നമ്പിയംപടി സ്വാഗതം പറഞ്ഞു.ആവശ്യമായ ജീവനക്കാരെ അനുവദിക്കുക,കെട്ടികിടക്കുന്ന ഫയലുകളില്‍ ഉടന്‍ തീരുമാനമെടുക്കുക, പള്ളിക്കു റുപ്പ് രണ്ടാം വില്ലേജ് അനുവദിക്കുക,സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതില്‍ കാല താമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
