കോട്ടോപ്പാടം:തിരുവിഴാംകുന്നിന് സമീപം സ്കൂള്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യു വാവ് മരിച്ചു.ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു.അലനല്ലൂര്‍ പാലക്കാഴി ചെമ്പന്‍ വീ ട്ടില് അബ്ദുവിന്റെ മകന് അന്‍ഷിദ് (21) ആണ് മരിച്ചത്.കുമരംപുത്തൂര്‍ പള്ളിക്കുന്ന് നെച്ചുള്ളി കുഞ്ഞീരിയുടെ മകന് സുധീഷി(28)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തിരുവിഴാംകുന്ന് പോസ്റ്റ് ഓഫീസിന് മുന്‍വശത്ത് വെച്ചായിരുന്നു അപകടം.വിദ്യാര്‍ത്ഥികളുമായി തിരുവിഴാംകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂള്‍ ബസും എതിര് ദിശയില്‍ വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടി ച്ചത്.ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു.ഗുരുതരമായി പരിക്കേറ്റ ഇരുവരേയും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്‍ഷിദിനെ രക്ഷിക്കാനായില്ല.