അലനല്ലൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥിക ളുടെ പുതവത്സര സമ്മാനമായി ആധുനിക കമ്പ്യൂട്ടര്‍ ലാബ് യാഥാര്‍ത്ഥ്യമായി.1983-84 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികളാണ് രണ്ടര ലക്ഷം രൂപ ചെലവില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിച്ചത്.46 വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം കമ്പ്യൂട്ടര്‍ പഠനം സാധ്യമാ കും.മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തില്‍ മികച്ചൊരു ലാബി ന്റെ അപര്യാപ്തത കണ്ടാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഇടപെടലുണ്ടായത്.ആധുനിക കമ്പ്യൂട്ടര്‍ ലാബ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സ്‌കൂളിന് സമര്‍പ്പിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗവും പിടിഎ പ്രസിഡന്റുമായ വി അബ്ദുള്‍ സലീം,വൈസ് പ്രസിഡന്റ് നാസര്‍,എസ്എംസി ചെയര്‍മാന്‍ അഡ്വ.മുരളീധരന്‍,സ്‌കൂള്‍ വികസന സമിതി ട്രഷറര്‍ റഷീദ് ആലായന്‍,പ്രിന്‍സിപ്പാല്‍ യു കെ ലത,പ്രധാന അധ്യാ പകന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍,വിഎച്ച്എസ്ഇ പ്രിന്‍സിപ്പാല്‍ പി ആര്‍ ഉഷ എന്നിവര്‍ സം സാരിച്ചു.എസ്എസ്എല്‍സി ബാച്ചിന്റെ ചെയര്‍മാന്‍ കെ എ സുദര്‍ശനകുമാര്‍ സ്വാഗത വും സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.