മണ്ണാര്‍ക്കാട്: ലഹരി മുക്ത തലമുറ,മികച്ച ആരോഗ്യ സംസ്‌കാരം എന്ന സന്ദേശവുമായി സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റണ്‍ മണ്ണാര്‍ക്കാട് റണ്‍ 2023 റണ്ണിങ് കാര്‍ണിവല്‍ ജനുവരി എട്ടിന് നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 6 മണിക്കും 6.30നുമായി മണ്ണാ ര്‍ക്കാട് പള്ളിപ്പടിയിലെ കുടു ഗ്രൗണ്ടില്‍ നിന്നും മാരത്തണ്‍ ആരംഭിക്കും.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ്,മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് എന്നിവര്‍ ഫ്ലാഗ് ഓഫ് ചെയ്യും.സംസ്ഥാനത്തിന് അകത്തും പുറത്ത് നിന്നുമായി ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.അഞ്ച് വയസ്സ് മുതല്‍ 68 വയസ്സുള്ള ദമ്പതികള്‍ വരെ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും ഭാരവാഹികള്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് മണ്ണാര്‍ക്കാട്ട് മഹാമാരത്തണ്‍ നടക്കുന്നത്.കുടു ഗ്രൗണ്ടില്‍ നി ന്നും ഓടിത്തുടങ്ങി തെങ്കര,കരിമ്പന്‍കുന്നിലെത്തി തിരിച്ച് കുടുഗ്രൗണ്ടിലാണ് ഓട്ടം അവസാനിക്കുക.അഞ്ച് മുതല്‍ പത്ത് കിലോ മീറ്റര്‍ വരെയുള്ള റണ്ണിംഗ് കാര്‍ണിവെല്ലി ല്‍ മൂന്ന് വിഭാഗങ്ങളിലായി പങ്കെടുക്കാം.45 വയസ്സിന് മുകളിലും 45 വയസ്സിന് താഴെയു മുള്ള പുരുഷ-വനിതാ വിഭാഗങ്ങളില്‍ അഞ്ച് കിലോമീറ്റര്‍ മത്സരത്തില്‍ 5000,3000, 2000, 1000 എന്നിങ്ങനെയാണ് യാഥാക്രമം ഒന്ന്,രണ്ട്,മൂന്ന്,നാല് സ്ഥാനങ്ങളില്‍ സമ്മാനം നല്‍ കുന്നത്.ഇതേ വിഭാഗത്തില്‍ 10 കിലോ മീറ്റര്‍ ദൂരത്തേക്കുള്ള മത്സരത്തില്‍ 7000, 5000, 2500,1000 എന്നിങ്ങനെയാണ് യഥാക്രമം ഒന്ന്,രണ്ട്,മൂന്ന്,നാല് സ്ഥാനങ്ങളില്‍ സമ്മാനം നല്‍കുന്നത്.പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെഡല്‍,ടീഷര്‍ട്ട്,പ്രഭാത ഭക്ഷണം എന്നിവയു ണ്ടായിരിക്കും.റണ്‍ മണ്ണാര്‍ക്കാട് റണ്‍ കാര്‍ണിവെല്ലിലൂടെ ലഭിക്കുന്ന തുക സേവി ന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
രജിസ്ട്രേഷന്‍ മുഖനേയാണ് പ്രവേശനം.500 രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പ് നടത്തി എം ടി ബി സൈക്കിള്‍ ഉള്‍പ്പടെ നിരവധി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഫലപ്രഖ്യാപനത്തിനും സമ്മാനദാന പരിപാടിയിലും മണ്ണാര്‍ക്കാ ട് എം എല്‍ എ അഡ്വ. എന്‍ ഷംസുദീന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ്, മണ്ണാ ര്‍ക്കാട് ഓഫ് റോഡേഴ്‌സ്,ബുള്ളറ്റ് ക്ലബ്ബ്, പെരിന്തല്‍മണ്ണ ട്രോമ കെയര്‍,നന്‍മ ആംബുല ന്‍സ്,ഡി എച്ച് എസ് സ്‌കൂളിലെ എന്‍ സി സി കേഡറ്റുകള്‍ എന്നിവരുടെ സേവനവും ഉണ്ടായിരിക്കും.രജിസ്ട്രേഷന് 9447091417,9744971177 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. വാര്‍ത്താ സമ്മേളനത്തില്‍ സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഫിറോസ് ബാബു,വൈസ് ചെയര്‍മാന്‍ അസ്ലം അച്ചു,സെക്രട്ടറി ഉമ്മര്‍ റീഗല്‍,റണ്‍ മണ്ണാര്‍ക്കാട് റണ്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ കെ പി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.