മണ്ണാര്‍ക്കാട്: ചക്ര കസേരയില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ പുതുദിനം സമ്മാനിച്ച് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ പുതുവത്സര ദിനാ ഘോഷം.ആട്ടവും പാട്ടും നിറഞ്ഞ ആഘോഷം മറക്കനാകാത്ത അനുഭവമായി. വീ ല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് താലൂക്ക് കമ്മിറ്റിയുടെ സഹകരണത്തോടയാണ് പരിപാടി സംഘടിപ്പിച്ചത്.
നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുളും വേദനയും കൂട്ടുണ്ടായിരുന്നവരെ ആഘോഷ വേദിയിലേക്ക് എത്തിക്കാന്‍ സംഘടനാ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സേവ് അംഗങ്ങളും ഒപ്പം നിന്നു.പലവിധ രോഗങ്ങളോട് മല്ലിടുന്നവര്‍ക്ക് കരുതലും സ്നേഹ വും നല്കാന് സുമനസ്സുകളും ഒത്ത് കൂടി.
ആഘോഷ പരിപാടി നഗരസഭാ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സേവ് ചെയര്മാന് ഫിറോസ് ബാബു അധ്യക്ഷനായി.സാഹിത്യകാരന് കെപിഎസ് പയ്യനെടം പുതുവത്സര സന്ദേശം നല്കി.യോഗാചാര്യന് സന്തോഷ്,വീല്‍ചെയര്‍ റൈ റ്റ്സ് ഫെഡറേഷന് താലൂക്ക് സെക്രട്ടറി അജീഷ്,സേവ് ഭാരവാഹികളായ നഷീദ് പി ലാക്കല്‍,അബ്ദുല്‍ ഹാദി അറയ്ക്കല്‍,അസ്ലം അച്ചു,സി എം ഫിറോസ്, ഫക്രുദീന്‍, ബ ഷീര്‍ കൈതച്ചിറ,സലാം കരിമ്പന,ദീപിക,യു ഷബീന,സുഹറ, ഫൗസിയ, സുനൈറ, ഉമ്മര്‍ ഒറ്റകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.നാടൻ പാട്ട് കലാകാരൻ അനീഷ് മണ്ണാര് ക്കാടിന്റെ നേതൃത്വത്തില്‍ ഒറ്റ നാടന്‍കലാ പഠന ഗവേഷണ കേന്ദ്രം സംഘം അവതരി പ്പിച്ച കലാപരിപാടികള്‍ ആഘോഷ പരിപാടിയ്ക്ക് ആവേശമേകി.