മണ്ണാര്‍ക്കാട്: വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ബഫര്‍ സോണ്‍ വിഷയത്തില്‍ സം സ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും പരിസ്ഥിതി ലോല മേഖലകള്‍ വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് മണ്ണാര്‍ക്കാ ട് മേഖലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍,തെങ്കര, കാഞ്ഞിര പ്പുഴ,തച്ചമ്പാറ,കരിമ്പ,കാരാകുര്‍ശ്ശി തുടങ്ങിയിടങ്ങളിലെ നിരവധി ജനവാസ കേന്ദ്രങ്ങ ളും കൃഷിയിടങ്ങളും ബഫര്‍ സോണ്‍ ഭീഷണിയിലാണ്.ദിനേന വ്യത്യസ്തമായ ഭൂപടങ്ങ ളും സര്‍വ്വേ നമ്പറുകളും പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളേയും മലയോര കര്‍ഷകരേയും വഞ്ചിക്കുന്ന നിലപാടാണ് അനുവര്‍ത്തിക്കുന്നത്.മലയോര ജനതയെ പിറന്നമണ്ണില്‍ ജീവിക്കാന്‍ അനുവദിക്കാതെ കിടപ്പാടവും ജീവിതോപാധി കളും നഷ്ടപ്പെടുത്തുന്ന ജനദ്രോഹ നയങ്ങള്‍ സര്‍ക്കാര്‍ പിന്തുടരുകയാണ്.ഒട്ടേറെ കര്‍ ഷകരുടെ ഭൂമി അന്യാധീനമാകുന്ന സാഹചര്യമൊരുക്കി ബഫര്‍ സോണും പുതിയ വന്യജീവി സങ്കേതവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാ ണ് പൊതുജനങ്ങളെയും കര്‍ഷകരെയും അണിനിരത്തി യു.ഡി.എഫ് പ്രക്ഷോഭത്തി നിറങ്ങുന്നത്.

4ന് ബുധനാഴ്ച രാവിലെ പത്തുമണിക്ക് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസ രത്തു നിന്നാരംഭിക്കുന്ന മാര്‍ച്ചിന് യു.ഡി.എഫ് ജില്ലാ-മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കും.വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും.യു.ഡി.എഫ് ജില്ലാ- സംസ്ഥാന നേതാക്കളും മലയോര കര്‍ഷക പ്രതിനിധികളും മാര്‍ച്ചിന് അഭിവാദ്യങ്ങളര്‍പ്പിക്കും. ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളിക്കളയുക,ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുക,മലയോര കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശാശ്വ തമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പതിഷേധ മാര്‍ച്ച് സംഘടിപ്പി ക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള, മേഖലാ ഭാരവാഹി കളായ ടി.എ.സലാം മാസ്റ്റര്‍,പി.സി.ബേബി,പി.എസ്.ശശികുമാര്‍,സലാം തറയില്‍ എന്നി വര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!