പാലക്കാട്: കാര്‍ഷികമേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമായി നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസുമായി മുഴുവന്‍ കുടുംബങ്ങളും സഹകരിക്ക ണമെന്ന് തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി മന്ത്രിയുടെ വീട്ടിലെത്തിയ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഉദ്യോഗസ്ഥര്‍ക്കും എന്യുമറേറ്റര്‍മാര്‍ക്കും കുടുംബ വിവരങ്ങള്‍ നല്‍കി സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവരശേഖരണത്തിനായി വീടുകളിലെത്തുന്ന എന്യുമറേറ്റര്‍മാര്‍ക്ക് മുഴുവന്‍ സഹകര ണവും എല്ലാ വീട്ടുകാരും നല്‍കണമെന്നും ഇതിലൂടെ കാര്‍ഷിക പുരോഗതിയില്‍ പങ്കു ചേരണമെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും സത്യസന്ധമായ വിവരങ്ങള്‍ കൈമാറണം. 2021-22 അടിസ്ഥാനവര്‍ഷമാക്കി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര-ഭരണ പ്രദേശങ്ങളിലും സെന്‍സസ് നടത്തുന്നുണ്ട്. മുന്‍ പ് നടന്ന പത്ത് സെന്‍സസുകളില്‍ നിന്നും വ്യത്യസ്തമായി പതിനൊന്നാമത് സെന്‍സസി ന്റെ ഒന്നാം ഘട്ടത്തില്‍ മുഴുവന്‍ വാര്‍ഡ്/ ഡിവിഷന്‍ അടിസ്ഥാനത്തില്‍ എല്ലാ വീടുക ളില്‍ നിന്നും വിവരശേഖരണം നടത്തും. ഇതിനായി 500 താത്ക്കാലിക എന്യുമറേറ്റര്‍മാ രെ പരിശീലനം നല്‍കി തെരഞ്ഞെടുത്തിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാ ണ് ഡാറ്റ ശേഖരണം.

കേരളത്തില്‍ സെന്‍സസിന്റെ നടത്തിപ്പ് ചുമതല സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ്. കൈവശാവകാശ ഭൂമിയുടെ എണ്ണം, വിസ്തൃതി, ഭൂവിനിയോഗം, കൃഷിരീ തി, ജലസേചനം, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ മനസിലാക്കു ന്നതിനും സെന്‍സസ് ലക്ഷ്യമിടുന്നുണ്ട്. മൂന്ന് ഘട്ടമായി നടക്കുന്ന സര്‍വേയുടെ ആദ്യ ഘട്ടം ലിസ്റ്റിങ്ങും രണ്ടാം ഘട്ടം സാമ്പിള്‍ അടിസ്ഥാനമാക്കിയ വിശദമായ സര്‍വേയും മൂന്നാം ഘട്ടം ഇന്‍പുട്ട് സര്‍വേയുമാണ്. ഒന്നാം ഘട്ട സര്‍വേ മാര്‍ച്ചില്‍ സമാപിക്കും. ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സിനി കാസിം, അഡീ ഷണല്‍ ഡിസ്ട്രിക്ട് ഓഫീസര്‍ സക്കീര്‍ ഹുസൈന്‍, റിസര്‍ച്ച് ഓഫീസര്‍മാരായ സി. സുന്ദ രന്‍, ഫെഡറിക്ക് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!