കുമരംപുത്തൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍പ്പന്ത് കളിയുടെ പുത്തന്‍പാഠങ്ങള്‍ പകര് ന്ന് കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നഅവധി ക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പിന് ആവേശകരമായ സമാപനം. പള്ളിക്കുന്ന് പഞ്ചായത്ത് സ്റ്റേഡിയ ത്തിലും ചങ്ങലീരി സിഎച്ച് സ്റ്റേഡിയത്തിലുമായാണ് പത്ത് ദിവസത്തോളം നീണ്ട് നിന്ന ക്യാമ്പ് നടന്നത്.അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെ യുള്ള 75 ലധികം കുട്ടികള്‍ പങ്കെടു ത്തു.ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ക്രിസ്തു മസ് അവധിക്കാലത്ത് ഫുട്ബോള്‍ പരിശീലന ക്യാമ്പ് ഒരുക്കിയത്.
സി എച്ച് സ്റ്റേഡിയത്തില്‍ നടന്ന സമാപന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ ന് സഹദ് അരിയൂര്‍ അധ്യക്ഷനായി.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസ മിതി അധ്യക്ഷ ഇന്ദിര മാടത്തുംപള്ളി,ഗ്രാമ പഞ്ചായത്ത് അംഗങ്ങ ളായ മുഹമ്മദ് ഷെരീഫ്,സിദ്ധീഖ് മല്ലി യില്‍,റസീന വറോടന്‍,പൗര പ്ര മുഖരായ അസീസ് പച്ചീരി,ഫിലിപ്പ്,മുജീബ് മല്ലിയി ല്‍,വിവി കാദര്‍,പരി ശീലകരായ മുഹമ്മദ് സവാദ്,മുഹമ്മദ് ജസീല്‍ എന്നിവര്‍ സം ബന്ധി ച്ചു.ഇംപ്ലിമെന്റ് ഓഫീസര്‍ സിദ്ധീഖ് പാറോക്കോട് സ്വാഗതവും ഗ്രാമ പഞ്ചാ യത്ത് അംഗം രാജന് ആമ്പാടത്ത് നന്ദിയും പറഞ്ഞു.