അലനല്ലൂര്‍ :സമന്വയ എടത്തനാട്ടുകരയുടെ പ്രഥമ കഥാ പുരസ്‌കാ ങ്ങള്‍ പ്രഖ്യാപിച്ചു.പൊതു വിഭാഗത്തില്‍ ശിവപ്രസാദ് പാലോട് രചിച്ച ‘ഉയിരൊഴുക്ക് ‘മികച്ച കഥയായി തിരഞ്ഞെടുക്കപ്പെട്ടു.വിദ്യാര്‍ത്ഥിതല മത്സരത്തില്‍ വാണിയംകുളം ടി.ആര്‍.കെ. എച്ച്.എസ്.എസി ലെ ഗോകുല്‍ വിനായക് ‘ബന്ധങ്ങള്‍’എന്ന കഥയിലൂടെ വിജയിയായി.മുപ്പതോളം കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്.ഇവയില്‍ നിന്നും പ്രശസ്ത കഥാകൃത്തുക്കളായ മൈന ഉമൈബാന്‍, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജേക്കബ് എബ്രഹാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്‌കാരങ്ങള്‍ ജനുവരി 25ന് വൈകീട്ട് 6 മണിക്ക് എടത്തനാട്ടുകരയില്‍ നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ വെച്ച് നല്‍കുമെന്ന്് സംഘാടകര്‍ അറിയിച്ചു.ഇതോടനുബന്ധിച്ച് ‘മതേതര രാജ്യത്തെ പൗരന്‍’ എന്ന വിഷയത്തില്‍ സാഹിത്യകാരന്‍ കെ.പി.എസ്.പയ്യനെടം മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് മണ്ണാര്‍ക്കാട് ഇന്ത്യന്‍ പ്യൂപ്പിള്‍സ് തിയ്യേറ്റര്‍ അസോസിയേഷന്‍ അവതരിപ്പിക്കുന്ന ‘നമ്മള്‍ ഇന്ത്യക്കാര്‍ ‘ എന്ന നാടകവും അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!