മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കേണ്ടി വരുമെന്നും അല്ലാത്തപക്ഷം രാജ്യത്തിന്റെ തെരുവുകള്‍ കൂടുതല്‍ പ്രക്ഷുബ്ധമാവുക തന്നെ ചെയ്യുമെന്നും പ്രമുഖ ഗാന്ധിയനും മുന്‍ രാജ്യസഭാ മെമ്പറുമായ സി. ഹരിദാസ്.ഗാന്ധിസത്തില്‍ വിശ്വസി ക്കുന്നവന്‍ നിര്‍ഭയനായിരിക്കുമെന്നും ആ നിര്‍ഭയത്വമാണ് കലുഷിതമായ ഇന്ത്യയില്‍ ഊര്‍ജ്ജം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.എം.ഇ.എസ് യൂണിറ്റ് കമ്മിറ്റി മണ്ണാര്‍ക്കാട് വെച്ച് ‘ഇത് ഗാന്ധിയുടെ നാടാണ് പൗരത്വം അവകാശമാണ്’ എന്ന വിഷയ ത്തില്‍ സംഘടിപ്പിച്ച മതേതര ബഹുസ്വര സംഗമം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രസമര പോരാട്ടത്തില്‍ ബ്രട്ടീഷ് പട്ടാളത്തോട് ഏറ്റുമുട്ടിയ ഉമര്‍ ഖാദി, ആലിമുസ്ലിയാര്‍ വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നിവരുടെ ഓര്‍മ്മകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഈ കാലഘട്ടത്തില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യൂണിറ്റ് പ്രസിഡന്റ് കെ.സി. കെ.സൈതാലി അദ്ധ്യക്ഷത വഹിച്ചു സിനിമാ നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ മനോജ് വീട്ടിക്കാട് എന്നിവര്‍. സംസാരിച്ചു. കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.കെ ജലീല്‍, എം.ഇ.എസ് വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷംഭുകുമാര്‍, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് എ.ജബ്ബാറലി, അഡ്വ. നാസര്‍ കൊമ്പത്ത്, ഡോ. കെ.പി കുഞ്ഞാലന്‍,കെ.പി അക്ബര്‍,കെ.ഹബീബ് മുഹമ്മദ്, ബഷീര്‍ കുറുവണ്ണ, സി.പി ശിഹാബുദ്ദീന്‍, ഫായിദ ബഷീര്‍, ഡോ..ടി പി ബഷീര്‍,റംല യൂസുഫ്, അബൂബക്കര്‍ ബാവി, ഡോ.ടി.സൈനുല്‍ ആബിദ് എന്നിവര്‍ സംബന്ധിച്ചു.