കോട്ടോപ്പാടം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യ പ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ റാലി നടത്തി.ചൊവ്വാഴ്ച വൈകീട്ട് 4 ന് മേലേ അരിയൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി ഭീമനാട് സെന്ററില്‍ സമാപിച്ചു. കക്ഷി രാഷ്ട്രീയ, ജാതി, മത വ്യത്യാസ മില്ലാതെ പഞ്ചായ ത്തിലെ നൂറുക്കണക്കിനുപേര്‍ അണിനിരന്ന റാലിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.സംഘാടക സമിതി ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, കണ്‍വീനര്‍ കെ.എന്‍ സുശീല വിവിധ പാര്‍ട്ടി നേതാക്ക ളായ സി.ജെ രമേശ്, എന്‍. ചന്ദ്രശേഖരന്‍, ഗഫൂര്‍ കോല്‍കളത്തില്‍, കെ.പി ഉമ്മര്‍, കെ.രാമചന്ദ്രന്‍, പി.മനോമോഹനന്‍, എ.അസൈനാര്‍, മനച്ചിത്തൊടി ഉമ്മര്‍, വി.പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയില്‍, കെ.എസ് ദീപേഷ്, പി.കുഞ്ഞിമുഹമ്മദ്, എ.കെ കുഞ്ഞയമു,താളിയില്‍ സൈനുദ്ദീന്‍, എന്‍.പി ഹമീദ്, കെ.ടി അബ്ദുല്ല, മനാഫ് കോട്ടോപ്പാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.