കുമരംപുത്തൂര്‍:പയ്യനെടം മൈലാംപാടം റോഡ് വിഷയം നിയമ സഭയില്‍ അവതരിപ്പിക്കുമെന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. യുഡിഎഫ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മറ്റി വെള്ളപ്പാടത്ത് നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.റോഡിന്റെ ദുരവസ്ഥയുടെ ഉത്തരവാദിത്വം ഇടതുപക്ഷത്തിനാണെന്നും അദ്ദേഹം ആരോപിച്ചു.സര്‍ക്കാരിന്റെ വികലമായ വികസന നയങ്ങളുടെ ഇരകളാണ് റോഡിന്റെ ഗുണ ഭോക്താക്കളെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് പഞ്ചായ ത്ത് കമ്മിറ്റി ചെയര്‍മാന്‍ ആന്‍സാരി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കറുക്കില്‍ മുഹമ്മദലി യുഡിഎഫ് കണ്‍വീനര്‍ സൂര്യകുമാര്‍ പഞ്ചാ യത്ത് പ്രസിഡണ്ട് കെ പി ഹംസ, മുസ്തഫ വറോടന്‍, അന്‍വര്‍ ആമ്പാ ടത്ത്, തോമസ് മാഷ്,വൈശ്യന്‍ മുഹമ്മദ് ,കോണ്‍ഗ്രസ് ബ്ലോക്ക് സെ ക്രട്ടറി ശശിധരന്‍, ബേബി രാജ്,അബു വറോടന്‍, കെ.പി സുലൈ മാന്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.യുഡിഎഫ് വെളളപ്പാടം കണ്‍വീനര്‍ കണ്ണന്‍ സ്വാഗതവും കെപി നൗഷാദ് വെള്ളപ്പാടം നന്ദി യും പറഞ്ഞു.