മണ്ണാര്‍ക്കാട്:സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായി കോട്ടോപ്പാടത്തും പരിശോധനക്കായി സംഘമെത്തി.പോപ്പുലര്‍ ഫ്രണ്ട് മലപ്പുറം സോണല്‍ പ്രസിഡന്റായിരുന്ന കോട്ടോപ്പാടം വേങ്ങ ചെമ്മലങ്ങാടന്‍ നാസര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.പുലര്‍ച്ചെ തുടങ്ങിയ പരിശോധന രാവിലെ 9.30ടെയാണ് അവസാനിച്ചത്.രേഖകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടി ന്റെ രണ്ടാം നിര നേതാക്കളുടെ വീടുകൡലാണ് ഇന്ന് സംസ്ഥാന വ്യാപകമായി പരി ശോധന നടന്നത്.നിരോധന ശേഷവും പിഎഫ്‌ഐ പ്രവര്‍ത്തനം തുടരുന്നുവെന്ന നിഗ മനത്തില്‍ സാമ്പത്തിക സ്രോതസ്സുകള്‍ കൂടി പരിശോധിക്കുകയാണ് എന്‍ഐഎ ലക്ഷ്യമെന്നാണ് അറിയുന്നത്.കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 56 ഇടങ്ങളിലാ യിരുന്നു പുലര്‍ച്ചെ മുതല്‍ പരിശോധന.പോലീസിന്റെ സഹകരണത്തോടെയായിരു ന്നു നടപടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!