ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് ജനുവരി 4 ന്
മണ്ണാര്‍ക്കാട്:ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീക രിക്കുന്ന ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജനുവരി 4ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോ ഗം തീരുമാനിച്ചു.ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് പൂര്‍ണമാ യും ഒഴിവാക്കണമെന്നും ജനങ്ങളുടെ ഭയാശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാ കണമെന്നും യോഗം ആവശ്യപ്പെട്ടു.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.എ.സലാം അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്കത്തലി,ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ് റഫ്,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സിദ്ദീഖ്,നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍,എം.മനോജ് കുമാര്‍, എ.അയ്യപ്പന്‍, ടൈറ്റസ് മാത്യു,കെ.ബാലകൃഷ്ണന്‍, ഹുസൈന്‍ കോളശ്ശേരി, വി.സി.രാമദാസ്,കെ.ആലിപ്പു ഹാജി, ഹമീദ് കൊമ്പത്ത്, വി.ഡി.പ്രേംകുമാ ര്‍,സി.കൃഷ്ണകുമാര്‍,ഹുസൈന്‍ കളത്തില്‍,കെ.സി.അബ്ദുറഹിമാന്‍,പാറശ്ശേരി ഹസ്സന്‍, കെ.ബാപ്പുട്ടി, ബഷീര്‍ തെക്കന്‍,മുജീബ് പെരുമ്പിടി, സി.പി.മൊയ്തീന്‍,ഹരിദാസന്‍, നി യോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത, യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി തുടങ്ങിയവര്‍ സംസാരിച്ചു.