പാലക്കാട്: സമൂഹത്തില്‍ ലഹരിയുടെ അതിപ്രസരം ഒഴിവാക്കണമെന്ന് റവന്യൂ ഡിവി ഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി പറഞ്ഞു.റവന്യൂ ഡിവിഷണല്‍ ഓഫീസ് ചേംബ റില്‍ നടന്ന,ക്രമസമാധാനംമതസാമുദായിക സൗഹാര്‍ദം ലക്ഷ്യമിട്ടുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു റവന്യൂ ഡിവിഷണല്‍ ഓഫീസര്‍.ജില്ലയില്‍ നടക്കുന്ന അക്ര മങ്ങളില്‍ പലതും ലഹരിക്കടിമപ്പെട്ടാണെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗ ത്തില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ഡി.ഒ. ഇത്തരത്തില്‍ പ്രതികരി ച്ചത്.ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്താനും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പിന്തുണ വേണമെന്നും ജനങ്ങള്‍ ഓരോരുത്തരും ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ യുവ തലമുറ എന്തു ചെയ്യുന്നു എവിടെ പോകുന്നു എന്ന് വീട്ടുകാരും അറിഞ്ഞിരിക്കണമെന്നും
ലഹരി ഉപയോഗിക്കുന്ന സാഹചര്യം മനസ്സിലാക്കിയാല്‍ പോലീസിന്റെയും എക്‌സൈ സിന്റെയും സഹായം തേടണമെന്നും ആര്‍. ഡി. ഒ പറഞ്ഞു.ജില്ലയില്‍ ക്രമസമാധാ നവും മതസൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പറഞ്ഞു.പാലക്കാട് എ.എസ്.പി എ.ഷാഹുല്‍ഹമീദ് ഡി.വൈ.എസ്.പി ആര്‍. അശോകന്‍,പ്രിയ കെ. ഉണ്ണികൃഷ്ണന്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), എ.ഭാസ് കരന്‍ (എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ്) ഷക്കീര്‍ അഹമ്മദ് (വെല്‍ഫെയര്‍ പാര്‍ട്ടി )
കബീര്‍ വെണ്ണക്കര (എന്‍.സി.പി ജില്ലാ സെക്രട്ടറി) പ്രഭാകരന്‍ മാസ്റ്റര്‍ (വി.എച്ച്. പി)എം. ലെനിന്‍ (ജനതാദള്‍ എസ്, ജില്ലാ സെക്രട്ടറി)ആര്‍.ശിവപ്രകാശ് ( കോണ്‍ഗ്രസ് എസ് പാലക്കാട് മണ്ഡലം പ്രസിഡന്റ്)ബേബി മാത്യു (ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ജില്ലാ സെക്രട്ടറി)പി.ഉണ്ണികൃഷ്ണന്‍ (വി.എച്ച്.പിജില്ലാ സെക്രട്ടറി) കെ. ശരവണന്‍ തഹസില്‍ദാര്‍ (എല്‍ .ആര്‍) ചിറ്റൂര്‍,സനോജ് കൊടുവായൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടിജില്ലാ സെക്രട്ടറി) സഫീര്‍ ആലത്തൂര്‍ (സോളിഡാരിറ്റി ),വി.നടേശന്‍ (ബി.ജെ.പി) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.