ഷോളയൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോ ഗ്യ കേന്ദ്രത്തിനായി വാങ്ങിയ രണ്ട് ലക്ഷം രൂപയുടെ മരുന്നുകള്‍ ആശുപത്രിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി കൈമാറി.മെഡിക്കല്‍ ഓഫീസര്‍ ഡോ.കെപി മുഹമ്മദ് മുസ്തഫ ഏറ്റുവാങ്ങി.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം ആര് ജിതേഷ് അധ്യക്ഷനായി.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലതാകുമാ രി,എച്ച് എം സി അംഗങ്ങളായ കെ വി അനീഷ്,സുരേഷ്,മണികണ്ഠന് ,ബ്ലോക്ക് ഡിവിഷ ന് മെമ്പര്‍ ഷാജു പെട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.